You are Here : Home / USA News

ഉമ്മന്‍ ചാണ്ടി ഭരണം കേരള ജനത നെഞ്ചിലേറ്റി: ഡോ.ലൂക്കോസ്‌ മന്നിയോട്ട്‌

Text Size  

Story Dated: Tuesday, June 30, 2015 03:57 hrs UTC

മുഖ്യമന്ത്രി കൂടുതല്‍ ശക്തന്‍, ഇടതുപക്ഷത്തിന്റെ നയത്തിന്‌ തിരിച്ചടി. ജി. കാര്‍ത്തികേയന്‍ ശബരിനാഥനിലൂടെ. തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണവും നയവും കേരള ജനത ഏറ്റെടുത്തു എന്നുളളതാണ്‌്‌ അരുവിക്കര തെരഞ്ഞെടുപ്പ്‌ ഫലം. മുഖ്യമന്ത്രി കൂടുതല്‍ ശക്തനും ഭരണതുടര്‍ച്ചയ്‌ക്കുളള അനുകൂല സാഹചര്യവും ഫലം ഉറപ്പുകൊടുക്കുന്നു. `പ്രതിസന്ധി' എന്ന യുഡിഎഫ്‌ കപ്പലി നെ അഴിമതിയുടെയും ആരോപണങ്ങളുടെയും മുള്‍മുനയില്‍ നിറുത്തിയപ്പേഴെല്ലാം അധികാര ഗര്‍വ്‌ കാണിക്കാതെ, ഭാവഭേദങ്ങളില്ലാതെ, ഉമ്മന്‍ചാണ്ടി നേതൃത്വപാഠവത്തിന്റെ അവസാന വാക്കായി പരിലസിച്ചതിന്റെ പിന്നില്‍ വെളിവാകുന്ന വിജയമാണ്‌ അരുവിക്കര. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ അരുവിക്കരയെ കേരള?ജനതയുടെ മുമ്പില്‍ വിട്ടുകൊടുത്തുകൊണ്ട്‌ ഉമ്മന്‍ചാണ്ടി ഭരണത്തിനു `ജനം' നല്‍കുന്ന മാര്‍ക്കായിരിക്കും എന്ന്‌ അദ്ദേഹം അവകാശപ്പെട്ടിരുന്നു.

 

 

ഈ അവകാശ വാദത്തെ സ്വന്തം പാളയത്തില്‍ നിന്നുളളവര്‍പോലും ആശങ്കയോടെയാണ്‌ കണ്ടത്‌. വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ എല്ലാ ബൂത്തുകളിലും ഭൂരിപക്ഷം കുറയാതെ ശബരിനാഥന്‍ ലീഡ്‌ ഉറപ്പിച്ചത്‌ ഉമ്മന്‍ ചാണ്ടി എന്ന രാഷ്‌ട്രീയ കുലപതിയുടെ ആത്മ വിശ്വാസവും ഭരണ പരിചയവുമാണ്‌. എല്ലാ ദിവസവും ബൈബിള്‍ വായിച്ച്‌ കര്‍മ്മ പ്രവൃത്തിയില്‍ മുഴുകുന്ന ഉമ്മന്‍ചാണ്ടിയുടെ വിജയത്തിന്റെ പിന്നില്‍ ദൈവം കരങ്ങളില്‍ വഹിക്കുമെന്നുളള ഉറച്ച വിശ്വാസമാണ്‌. ഉമ്മന്‍ചാണ്ടിക്കല്ലാതെ കഴിഞ്ഞ 4 1/2 വര്‍ഷം യൂഡിഎഫ്‌ എന്ന തൂക്കു മന്ത്രിസഭയെ നയിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ലാ എന്നുളളതിന്‌ പ്രതിപക്ഷവും ഒന്നടങ്കം സമ്മതിക്കുന്ന പരസ്യമായ സത്യമാണ്‌. ഘടക കക്ഷികളില്‍ ചിലര്‍ കൊഴിയുകയും ഗവണ്‍മെന്റിനെതിരെ ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്‌തിരുന്നു. ആര്‍ ബാലകൃഷ്‌ണപിളളയും പി.സി.ജോര്‍ജ്ജും അരുവിക്കര തെരഞ്ഞെടുപ്പിലൂടെ അരുവിക്കര എന്ന അറബിക്കടലില്‍ മുങ്ങുകയും ചെയ്‌തു. അരുവിക്കരയുടെ വിജയം അഹന്തയില്ലാതെ ജനനന്മയ്‌ക്കുവേണ്ടി മാറ്റിയെടുത്താല്‍ കോണ്‍ഗ്രസിന്‌ ഇനിയും ഭാവിയുണ്ട്‌. ജി. കാര്‍ത്തികേയന്‍ നീണ്ട വര്‍ഷങ്ങള്‍ അരുവിക്കരയിലെ ജനങ്ങളോടു കൂടെ നിന്നതിനും ശബരിനാഥനിലുടെ അരുവിക്കരയ്‌ക്ക്‌ കാര്‍ത്തികേയന്റെ ഭരണത്തിന്റെ തുടര്‍ച്ച ജനം ആഗ്രഹിച്ചു. കേരള ചരിത്രത്തില ഇത്രയും ജനശ്രദ്ധ നേടിയ തെരഞ്ഞെടുപ്പും കോണ്‍ഗ്രസും ഇടതുപക്ഷവും ബിജെപിയും അവരുടെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയിരുന്നത്‌. അതില്‍ ഏറെ മുന്നിലെത്തിയത്‌ ഒ. രാജഗോപാലിലൂെട ബിജെപി ആയിരുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും അഴിമതികളിലും നയങ്ങളിലും മാറ്റം വരുത്തിയില്ലെങ്കില്‍ കേരളം വര്‍ഗ്ഗീയ ധ്രുവികരണത്തിന്‌ കാരണമാകും എന്നുളളതിന്‌ തെളിവാണ്‌ ബിജെപി യുടെ മുന്നേറ്റം. തെരഞ്ഞെടുപ്പു ഫലം മുന്നില്‍ കണ്ടുകൊണ്ട്‌ യൂഡിഎഫിനു പരാജയം സംഭവിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി നേതൃത്വ സ്ഥാനത്തുനിന്നു മാറ്റുവാന്‍ അണിയറയില്‍ രഹസ്യഅജന്‍ഡ തയ്യാറാക്കിയ ഐ ഗ്രൂപ്പിന്‌ കനത്ത തിരിച്ചടിയും ഉമ്മന്‍ചാണ്ടിയെ നേരിടുവാന്‍ പ്രതിപക്ഷത്തുനിന്നും ആളില്ല എന്ന തെളിവായി അരുവിക്കര ഫലം. ലേഖകന്‍ മുന്‍ കെ.എസ്‌.യു നേതാവും യൂണിയന്‍ ചെയര്‍മാനും, ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുകയും പ്രവാസി കോണ്‍ഗ്രസ്‌ ഫെഡറേഷന്‍ പ്രസിഡന്റുമാണ്‌. വാര്‍ത്ത : തങ്കം ജോണ്‍ ഡോ.ലൂക്കോസ്‌ മന്നിയോട്ട്‌ , പ്രസിഡന്റ്‌ പ്രവാസി കോണ്‍ഗ്രസ്‌ ഫെഡറേഷന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.