You are Here : Home / USA News

പ്രഥമ ഗോള്‍ഡ്‌ ട്രോഫി ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌ ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 01, 2015 02:29 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി വളരെ പ്രശസ്‌തമായ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗാര്‍ഡന്‍സിറ്റി ബാഡ്‌മിന്റന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, പ്രഥമ ഗോള്‍ഡ്‌ ട്രോഫി ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌ ദേശീയതലത്തില്‍ വിപുലമായ സജ്ജീകരണങ്ങളോടെ നടത്തപ്പെടുന്നു. ജൂലൈ 18-നു ശനിയാഴ്‌ച രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. ഡബിള്‍സ്‌ മത്സരങ്ങളാണ്‌ നടത്തപ്പെടുന്നത്‌. P.A.L 375 Dental Ave, New Hyde Park-ലുള്ള വിശാലമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ്‌ മത്സരങ്ങള്‍ അരങ്ങേറുന്നത്‌. ഒന്നാം സ്ഥാനത്ത്‌ എത്തുന്ന വിജയികള്‍ക്ക്‌ ഗോള്‍ഡ്‌ ട്രോഫിയും 1000 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക്‌ ട്രോഫിയും 500 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ലഭിക്കും. കൂടാതെ ബെസ്റ്റ്‌ പ്ലെയര്‍ അവാര്‍ഡും നല്‍കുന്നതാണ്‌. ഇതിനോടകംതന്നെ വടക്കേ അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. വളരെ വിപുലമായി നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റിലേക്ക്‌ ഏവരുടേയും സാന്നിധ്യ സഹകരണം സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രകാശ്‌ (516 317 1090), സിബി (516 455 2544), ജയകൃഷ്‌ണന്‍ (646 823 8831), ബെന്നറ്റ്‌ (516 732 7127).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.