You are Here : Home / USA News

മുന്‍ ഭവനരഹിതനും പ്രസിഡന്റ് തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥ്യം പ്രഖ്യാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 01, 2015 12:02 hrs UTC

കൊളംബസ്(ഒഹായെ): ഡമോക്രാറ്റിക് പാര്‍ട്ടിയുടേയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കുവാന്‍ മുന്‍ഭവനരഹിതന്‍ ടെഡ് വില്യംസ് തയ്യാര്‍! കഴിഞ്ഞ വാരാന്ത്യമാണ് താനും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചത്.
മുന്‍ഭവനരഹിതനെന്ന് കേള്‍ക്കുമ്പോള്‍ ആള്‍ നിസ്സാരക്കാരനാണെന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റുപറ്റി. നാഷ്ണല്‍ ടെലിവിഷനിലൂടെ ലക്ഷകണക്കിന് ജനങ്ങളാണ് ഒറ്റ ദിവസം കൊണ്ട് ടെഡ് വില്യംസിന്റെ ആരാധകരായി തീര്‍ന്നത്. ഗോള്‍ഡന്‍ വോയ്‌സിന്റെ ഉടമയാണ് ടെഡ് വില്യംസ്.
ഭവനരഹിതനായ തെരുവീഥിയിലൂടെ അലഞ്ഞു നടന്നിരുന്ന ടെഡ് വില്യംസിനെ കണ്ടെത്തിയത് കൊളംബസ് ഡിസ്പാച്ചായിരുന്നു. ഞാനൊരു റേഡിയൊ അനൗണ്‍സറായിരുന്നു. നല്ലൊരു ശബ്ദത്തിനുടമയാണ് എന്നെഴുതിയ ബോര്‍ഡുമായി നിന്നിരുന്ന ടെഡിനെ കണ്ടെത്തി വീഡിയോയിലൂടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിലൂടെ നിരവധി ജോലി വാഗ്ദാനങ്ങളും ഉയര്‍ന്ന പ്രതിഫലവുമാണ് ടെഡിന് വാഗ്ദാനം ചെയ്യപ്പെട്ടത്.
ടെഡിന്റെ എ ഗോള്‍ഡന്‍ വോയ്‌സ് എന്ന ജീവചരിത്രം, വോയ്‌സ് ഓഫ് ക്രാഫ്റ്റ് ഫുഡ് എന്ന പുതിയ ടിവി പ്രോഗ്രാം തുടങ്ങിയ പരിപാടികളിലൂടെ ജനഹൃദയങ്ങള്‍ കവര്‍ന്ന ടെഡ് വില്യംസ് ഇന്ന ഭവനരഹിതനല്ല.
വിമുക്തഭടന്മാരുടെ പ്രശ്‌നങ്ങള്‍, ജോലി, സ്‌ക്കൂളുകളുടെ നിലവാരം എങ്ങനെ ഉയര്‍ത്താം, ഫെയര്‍ ഹൗസിങ് എന്നീ വിഷയങ്ങളിലാണ് താന്‍ ഊന്നല്‍ നല്‍കുക എന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ടെഡ് വില്യംസ് വ്യക്തമാക്കി. മറ്റു രാഷ്ട്രീയ കക്ഷികളെ സ്ഥാനാര്‍ത്ഥികളെപോലെ ഫണ്ടു പരിവോ, പ്രചരണത്തിനുള്ള സ്റ്റാഫിനേയോ നിയമിക്കുകയില്ലെന്ന് ടെഡ് പറഞ്ഞു. പൊതു പ്രസംഗ പരിപാടികളിലും, കോര്‍പ്പറേറ്റ് ഇവന്റുകളിലും പങ്കെടുത്തു തുടങ്ങിയതായും ടെഡ് അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.