You are Here : Home / USA News

ബിഷപ്പ്‌ അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ സ്വീകരണം നല്‍കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 01, 2015 04:33 hrs UTC

ഷിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ കണ്ണൂര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ പിതാവ്‌ അലക്‌സ്‌ വടക്കുംതലയ്‌ക്ക്‌ ജൂലൈ 7-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ Country Inn Suites, 2200 S Elmhurst Road, Mount Prospect, IL -ല്‍ വെച്ച്‌ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ സ്വീകരണം നല്‍കുന്നു. പ്രശസ്‌ത സംഗീത സംവിധായകന്‍ ജെ.എം. രാജു നിര്‍മ്മിച്ച `വിശുദ്ധ ചാവറയച്ചന്‍', `സാന്ത്വനഗീതങ്ങള്‍ എന്നീ സി.ഡികളുടെ പ്രകാശന കര്‍മം സ്വീകരണ യോഗത്തില്‍ പിതാവ്‌ നിര്‍വഹിക്കുന്നതാണ്‌. സ്വീകരണ സമ്മേളനത്തിലേക്ക്‌ ഏവരേയും ക്ഷണിക്കുന്നതായി കൊച്ചിന്‍ ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗുരേദോ (പ്രസിഡന്റ്‌) 630 400 1172, ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍ (ചെയര്‍മാന്‍) 630 730 6200, ബിജി ഫിലിപ്പ്‌ (സെക്രട്ടറി) 224 565 8268.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.