You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയില്‍ പെരുന്നാളിന്‌ കൊടിയേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 02, 2015 06:18 hrs UTC

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്‌സ്‌ ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍തോമാ ശ്ലീഹായുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ വികാരി ഫാ.ഹാം ജോസഫ്‌ കൊടിയേറ്റി . 2015 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ ഫാ.ഹാം ജോസഫ്‌, ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ എന്നിവര്‍ പ്രധാന കാര്‍മികത്വം വഹിക്കും. ജൂലൈ 4 ശനിയാഴ്‌ച 6.30 നു സന്ധ്യാ നമസ്‌കാരം, പ്രസംഗം, പ്രദിക്ഷണം, 8.30 ഞായറാഴ്‌ച രാവിലെ 8.30 നു പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന,അനുസ്‌മരണ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ്‌ എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും. മാര്‍ തോമാശ്ലീഹാ പകര്‍ന്ന്‌ തന്ന ക്രിസ്‌തീയ വിശ്വാസ പാരമ്പര്യമാണ്‌ മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമശ്ലീഹാ പകര്‍ന്ന്‌ തന്ന ക്രിസ്‌തീയ വിശ്വാസത്തിന്‌ സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്‌, ട്രസ്‌റി ഷാജന്‍ വര്‍ഗീസ്‌, സെക്രട്ടറി കോശി ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു.

FR. HAM JOSEPH, VICAR (708) 856-7490 MR. KOSHY GEORGE (224) 489-8166 MR. SHAJAN VARGHESE (847) 997-8253

Fr.Johnson Punchakonam (Orthodox TV News)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.