You are Here : Home / USA News

ഡോ.യൂയാക്കിം മാര്‍ കുറിലോസ് ഡെലവര്‍വാലി മാര്‍ത്തോമ്മാ ഇടവക സന്ദര്‍ശിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, July 03, 2015 10:52 hrs UTC

ഡെലവര്‍വാലി : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭ കൊട്ടാരക്കര- പുനലൂര്‍ ഭദ്രാസന അദ്ധ്യക്ഷനും, നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മുന്‍ ഭദ്രാസന അദ്ധ്യക്ഷനുമായ ഡോ.യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പാ പെന്‍സില്‍വാനിയയിലെ ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക സന്ദര്‍ശിച്ച് വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മെയ് മാസത്തില്‍ ഇടവക വികാരിയായി ചുമതലയേറ്റ റവ.റോയി തോമസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ വിശ്വാസ സമൂഹം ഊഷ്മള വരവേല്‍പ്പു നല്‍കി തിരുമേനിയെ ആദരിച്ചു.
ജൂണ്‍ 28ന് ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്ക്് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ.റോയി തോമസ് സഹകാര്‍മ്മികത്വം വഹിച്ചു. ആരാധനയ്ക്കു ശേഷം നടന്ന വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍(വിബിഎസ്) സമാപന സമ്മേളനത്തിലും തിരുമേനി മുഖ്യാതിഥിയായി പങ്കെടുത്തു. വേദപുസ്തകപഠനത്തിനു പ്രാമുഖ്യം നല്‍കി, പ്രാര്‍ത്ഥനാജീവിതത്തോടുകൂടി വളര്‍ന്ന്, മൂല്യബോധ്യമുള്ള തലമുറയെ കെട്ടിപ്പടുക്കുവാന്‍ ദൈവം ഓരോരുത്തരെയും ശക്തീകരിയ്ക്കട്ടെയെന്ന് തിരുമേനി വിബിഎസില്‍ കുട്ടികളോട് ആഹ്വാനം ചെയ്തു.
100ല്‍ പരം കുട്ടികള്‍ പങ്കെടുത്ത വിബിഎസിന്റെ വിജയകരമായി നടത്തിപ്പിന് ബറ്റി ചാണ്ടി, സവിതാ രാജമണി, ബംബിനോ ചാക്കോ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു. ജൂണ്‍ 29ന് നടന്ന സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് മീറ്റിംഗിലും തിരുമേനി സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.