You are Here : Home / USA News

വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിയ്ക്കുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, July 15, 2015 11:30 hrs UTC

ഹൂസ്റ്റണ്‍ : ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ജൂലൈ 18ന് ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 8 വരെ ഹൂസ്റ്റണിലെ സ്റ്റെല്ലാ ലിങ്കിലുള്ള 'ദി സോണ്‍' ഫെസിലിറ്റിയില്‍ വച്ചാണ്(3939, Washington Ave, Steldlacink RD, Houston, TX-77007) ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.
ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ സമൂഹത്തില്‍ ഉള്‍പ്പെട്ട നിരവധി ഇടവകകളില്‍ നിന്നുമുള്ള മികച്ച ടീമുകളാണ് ഈ മുഴുദിന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതാണ്. ഹൂസ്റ്റണിലെ കായിക പ്രേമികളായ എല്ലാ മലയാളി സുഹൃത്തുക്കളെയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
പി.ആര്‍.ഒ. റവ.കെ.ബി.കുരുവിള അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
റവ.ഫാ.എം.ടി.ഫിലിപ്പ്(പ്രസിഡന്റ്)-281 530 3417
ഡോ.അന്നാ കെ.ഫിലിപ്പ്(സെക്രട്ടറി)-713 305 2772
റവ.ഫാ.ഏബ്രഹാം സഖറിയാ(സ്‌പോര്‍ട്‌സ് കണ്‍വീനര്‍)-832-466- 3153
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.