വാഷിങ്ടണ്‍ ഡിസി. ഇന്റര്‍ ഡിനോമിനേഷന് സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈനില്‍ ഏപ്രില്‍ 21 ചൊവ്വാഴ്ച പെന്‍സില്‍വാനിയ ബെന്ഗാലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക ഉള്‍പ്പെടെ വാഷിങ്ടണ്‍ ഡിസിയിലെ വിവിധ ഇടവകകളില്‍ ആത്മീയ നേതൃത്വം നല്കുന്ന ഫാ. അലക്സാണ്ടര്‍ കുര്യന് മുഖ്യ സന്ദേശം നല്‍കും.
വാഷിങ്ടണ്‍ ഡിസി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സ്ട്രാറ്റജിക്ക് പ്ലാനിങ് ഓഫീസ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഫാ. അലക്സാണ്ടര്‍ അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനും, പ്രാസംഗീകനുമാണ്.
സൌജന്യമായി ലോകത്തിന്‍െറ ഏതു ഭാഗത്തിരുന്നു പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും, സന്ദേശം ശ്രവിക്കുന്നതിനുമുളള സൌകര്യം ഐപിഎല്‍ ഭാരവാഹികള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഏപ്രില്‍ 21 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് സമയം രാത്രി 8 മണിക്കാരംഭിക്കുന്ന പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് 1-605 562 3140 എന്ന ഫോണ്‍ നമ്പര്‍ ഡയല് ചെയ്തു 656750 എന്ന കോഡ് നമ്പര്‍ ഉപയോഗിക്കണമെന്ന് സംഘാടകരായ സി. വി. സാമുവേല്‍, ടി. എ. മാത്യു എന്നിവര്‍ അറിയിച്ചു.
Comments