You are Here : Home / USA News

സോളിഡ്‌ ഫുഷന്‍ ടെംപ്‌ടേഷന്‍ 2015 വാഷിംഗ്‌ടണ്‍ ഡി.സിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 07, 2015 10:14 hrs UTC

വാഷിംഗ്‌ടണ്‍ ഡിസി : സ്റ്റീഫന്‍ ദേവസ്സിയും, റിമി ടോമിയും , സോളിഡ്‌ ബാന്‍ഡും ചേര്‍ന്നൊരുക്കുന്ന മെഗാഹിറ്റ്‌ സംഗീത പരിപാടി മെയ്‌ ഒമ്പതിനു ശനിയഴ്‌ച വൈകുന്നേരം ആറുമണിക്ക്‌ മേരിലാന്‍ഡ്‌ , ബെല്‍റ്റ്‌സ്‌ വില്ലിലെ ഹൈ പോയിന്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച്‌ നടത്തപ്പെടുന്നു . സംഗീത ഗാന -നൃത്ത രംഗങ്ങള്‍ കോര്‍ത്തിണക്കി സംഗീതാസ്വദക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന ഈ മെഗാഹിറ്റ്‌ സംഗീത പരിപാടിയുടെ വാഷിംഗ്‌ടണ്‍ ഡി. സി യിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മനോജ്‌ മാത്യു അറിയിച്ചു .

വാഷിംഗ്‌ടണിലേയും സമീപപ്രദേശങ്ങളിലെയും എല്ലാ സംഗീതപ്രേമികള്‍ക്കും തങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങുവാന്‍ സ്‌കൂള്‍ ഓഡിറ്റോറിയ കവാടത്തില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്‌ .

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക, മനോജ്‌ മാത്യു 202 302 1710, തോമസ്‌ സെബാസ്റ്റ്യന്‍ 240 422 1092, ജാസ്‌മിന്‍ ജോസ്‌ 410 402 0634, ജെയിംസ്‌ പോള്‍ 2404459897.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.