You are Here : Home / USA News

ശോഭനയുടെ കൃഷ്‌ണ ഹ്യൂസ്റ്റണില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 12, 2015 02:47 hrs UTC

ഹൂസ്റ്റണ്‍: മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ മൂന്ന്‌ വര്‍ഷത്തെ കഠിന ശ്രമത്തിന്റെ ഫലമായ `കൃഷ്‌ണ' എന്ന നൃത്ത ശില്‌പം ഹ്യൂസ്റ്റണില്‍ എത്തുന്നു. സുനന്ദാസ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററുമായി (Sunanda's Performing Arts Center) സഹകരിച്ച്‌ ഇന്തോ അമേരിക്കന്‍ അസോസിയേഷന്‍ (IAA) ആണ്‌ മെയ്‌ 22 വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 8 മണിയ്‌ക്ക്‌ ഹ്യൂസ്റ്റണ്‍ ഡൗണ്‍ ടൗണിലുള്ള വര്‍ത്ഥം സെന്ററില്‍ (Wortham Center) വച്ച്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌. ശ്രീകൃഷ്‌ണചരിതത്തില്‍ നിന്നുള്ള ഏടാണ്‌ കണ്ണഞ്ചിപ്പിക്കുന്ന രംഗസജ്ജീകരണത്തിലൂടെ ശോഭനയും സംഘവും അവതരിപ്പിക്കുന്നത്‌. വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തെ തുടര്‍ന്നാണ്‌ ഇംഗ്ലീഷ്‌ ഭാഷയിലുള്ള ഈ നൃത്തശില്‌പം ശോഭന ചിട്ടപ്പെടുത്തിയത്‌. കൃഷ്‌നാകുന്നത്‌ ശോഭനയാണ്‌.

 

പതിനേഴോളം കലാകാരികള്‍ വേദിയില്‍ അണിനിരക്കും. മഥുരാപുരിയും വൃന്ദാവനവും കുരുക്ഷേത്രവുമൊക്കെ സ്‌റ്റേജിലെ മായാകാഴ്‌ചകളായി പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ എത്തും. നൃത്തത്തോടൊപ്പം സംഭാഷണങ്ങളുമുണ്ട്‌. ശ്രീകൃഷ്‌ണന്‍റ്റെ ചരിത്രം ഇന്ത്യന്‍ ഭാഷകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷില്‍ ആദ്യത്തെ നൃത്തസംഗീതനാടകമാണ്‌ കൃഷ്‌ണ. കര്‍ണാട്ടിക്‌ ക്ലാസിക്കല്‍ സംഗീതത്തോടൊപ്പം ഹിന്ദിയും, മലയാളവും ഇടകലര്‍ന്ന പശ്ചാത്തലസംഗീതമാണ്‌ കൃഷ്‌ണയുടേത്‌. എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട പ്രശസ്‌ത ഗാനങ്ങളാണ്‌ കൃഷ്‌ണയില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഓസ്‌കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നടത്തിയിരിക്കുന്നു. പ്രശസ്‌ത സിനിമാതാരങ്ങളാണ്‌ കൃഷ്‌ണയിലെ കഥാപാത്രങ്ങള്‍ക്ക്‌ ശബ്ദം നല്‌കിയിരിക്കുന്നത്‌. അര്‍ജ്ജുനന്‌ സൂര്യയും, രാധയ്‌ക്ക്‌ കൊങ്കണ സെന്നും, ഗാന്ധാരിക്ക്‌ ശബാന ആസ്‌മിയും, ദ്രൗപദിക്ക്‌ ശോഭനയും ശബ്ദം നല്‌കിയപ്പോള്‍ ആന്‌ഡ്രിയ ജെറീമിയ, സുകുമാരി, പ്രഭു, രാധ എന്നിവര്‍ കൃഷ്‌ണയിലെ മറ്റ്‌ കഥാപാത്രങ്ങള്‍ക്ക്‌ ശബ്ദമേകി. നവരസങ്ങളും ഭാവങ്ങളും മിന്നിമറയുന്ന `കൃഷ്‌ണ' ഹ്യൂസ്റ്റണിലെ പ്രേക്ഷകര്‍ക്ക്‌ ഒരു പുതുപുത്തന്‍ ദൃശ്യാനുഭവം പകരും. ഏതു പ്രായക്കാരേയും ആകര്‍ഷിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ രണ്ടര മണിക്കൂര്‍ നീളുന്ന ഈ ദൃശ്യവിസ്‌മയത്തിന്റെ ടിക്കറ്റുകള്‍ക്കായി വിളിക്കുക : 281-648-0422 / 832-487-7041 /

 

www.iaahouston.com/tickets (Use the coupon code SPARC10 for 10% off)

YouTube link for the promo video: https://www.youtube.com/watch?v=dRB8hvWB4Yg

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.