You are Here : Home / USA News

കെ.സി.എസ്. ബിസിനസ്സ് ഫോറം മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Tuesday, May 12, 2015 10:21 hrs UTC

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കെ.സി.എസ്. ബിസിനസ്സ് ഫോറം മുന്‍ മന്ത്രിയും കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. ജോസ് മണക്കാട്ട്, ജീവന്‍ തൊട്ടിക്കാട്ട്, ഗീതു കറുപ്പംപറമ്പില്‍ എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. വൈസ് പ്രസിഡന്റ് റോയി നെടുംചിറ എം.സി. ആയിരുന്നു. മിയാമി ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പള്ളില്‍, ബിസിനസ്സ് ഫോറം ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ജീനോ കോതാലടിയില്‍ സ്വാഗതവും, ഫോറം മെമ്പര്‍ ബിനു പൂത്തുറയില്‍ കൃതജ്ഞതയും പറഞ്ഞു.

 

ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ബൊക്കെ നല്‍കി മോന്‍സ് ജോസഫിനെ സ്വീകരിച്ചു. ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, ബിസിനസ്സ് ഫോറം വൈസ് ചെയര്‍മാന്‍ ജോയി നെടിയകാലായില്‍, ഫോറം അംഗങ്ങളായ റ്റോമി നെല്ലാമറ്റം, സന്‍ജു പുളിക്കത്തൊട്ടിയില്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ജോബ് മാക്കില്‍ എന്നിവരും സന്നിഹിതരായിരുന്നു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പുതിയ നിയമങ്ങളനുസരിച്ച് വിദേശനിക്ഷേപങ്ങളും വിദേശവരുമാനങ്ങളും ഐ.ആര്‍.എസില്‍ റിപ്പോര്‍ട്ട് ചെയ്യണമോ? എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ ടാക്‌സ് കണ്‍സള്‍ട്ടന്റ് റ്റോമി നെല്ലാമറ്റം ക്ലാസ് എടുക്കുകയും സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.