You are Here : Home / USA News

ഐഎന്‍എഐ നഴ്‌സസ്‌ വീക്ക്‌ ആഘോഷം നടത്തി

Text Size  

Story Dated: Wednesday, May 13, 2015 04:01 hrs UTC

ജോഷി വള്ളിക്കളം

 

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ മേയ്‌ രണ്‌ടിന്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നഴ്‌സസ്‌ വീക്ക്‌ ആഘോഷം നടത്തി. പ്രസിഡന്റ്‌ മേഴ്‌സി കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സെക്രട്ടറി ജൂബി വള്ളിക്കളം സ്വാഗതം ആശംസിച്ചു. പ്രസന്‍സ്‌ ഹെല്‍ത്ത്‌ ഹോസ്‌പിറ്റല്‍സിന്റെ സിസ്റ്റം വൈസ്‌ പ്രസിഡന്റ്‌ ഡോ. റേച്ചല്‍ ജോര്‍ജ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സീറോ മലബാര്‍ രൂപത ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ മുഖ്യാതിഥിയായിരുന്നു. നഴ്‌സിംഗിന്റെ മഹത്വത്തെക്കുറിച്ചും നഴ്‌സുമാര്‍ ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ പ്രസംഗത്തില്‍ അനുസ്‌മരിച്ചു. നഴ്‌സിംഗിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.

 

മികച്ച നഴ്‌സിംഗ്‌ വിദ്യാര്‍ഥികള്‍ക്കായി അലക്‌സ്‌ ആന്‍ഡ്‌ അച്ചാമ്മ മരുവത്തറ സ്‌പോണ്‍സര്‍ ചെയ്‌ത സ്‌കോളര്‍ഷിപ്പിന്‌ പ്രിയ റോസ്‌ പുറത്തൂര്‍, ഷെറീന്‍ ജോര്‍ജ്‌, ലിഡിയ ജോസ്‌ എന്നിവര്‍ അര്‍ഹരായി. ബെസ്റ്റ്‌ കിനിക്കല്‍ നഴ്‌സിനുള്ള അവാര്‍ഡ്‌ മേരി ബെന്നിയും റൈസിംഗ്‌ സ്റ്റാറിനുള്ള അവാര്‍ഡ്‌ ജാസ്‌മിന്‍ ലൂക്കോസും കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ എക്‌സ്‌പീരിയന്‍സ്‌ഡ്‌ നഴ്‌സിനുള്ള അവാര്‍ഡ്‌ തങ്കമ്മ പോത്തന്‍ കരസ്ഥമാക്കി. നഴ്‌സിംഗില്‍ പുതിയ ബിരുദങ്ങള്‍, സ്ഥാനകയറ്റം തുടങ്ങിയ നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. ശാന്തി ജയ്‌സന്‍, ശോഭ ജിബി എന്നിവരുടെ ഗാനങ്ങളും ജനി വള്ളിക്കളം, ശിങ്കാരി സ്‌കൂള്‍ ഓഫ്‌ റിഥം എന്നിവരുടെ ഡാന്‍സും പരിപാടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കി. ഡോ. സിമി ജോസഫും മേരി റജീന സേവ്യറും അവാര്‍ഡുകമ്മിറ്റിയുടെ വിധികര്‍ത്താക്കളായിരുന്നു.

 

ജൂലി തോമസ്‌, അനു സിറിയക്‌, ടിന്റു മാത്യു എന്നിവര്‍ രജിസ്‌ട്രേഷനു നേതൃത്വും നല്‍കി. മോളി സക്കറിയ, സോഫി ലൂക്കോസ്‌, ആഗ്‌നസ്‌ മാത്യു, മേരി ബെന്നി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ട്രഷറര്‍ ജൂലി തോമസ്‌ കൃതജ്ഞത അര്‍പ്പിച്ചു. കൂടുതല്‍ നഴ്‌സുമാരുടെ പങ്കാളിത്തം നഴ്‌സസ്‌ വീക്ക്‌ ആഘോഷം ശ്രദ്ധയാകര്‍ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.