You are Here : Home / USA News

ഫെല്ലോഷിപ്പ്‌ കോണ്‍ഫറന്‍സ്‌ ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 14, 2015 10:10 hrs UTC

ഡാളസ്‌: അനുഗ്രഹീതമായ കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ സ്‌മരണകള്‍ ഹൃദയങ്ങളില്‍ തങ്ങിനില്‍ക്കെ പത്തൊമ്പതാമത്‌ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ ഫെല്ലോഷിപ്പിന്റെ ദേശീയ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജൂണ്‍ 19,20,21 തീയതികളില്‍ ന്യൂയോര്‍ക്കിലെ ക്യൂന്‍സ്‌ വില്ലേജിലുള്ള ക്യൂന്‍സ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ വെച്ച്‌ ഈവര്‍ഷത്തെ കുടുംബസംഗമം നടക്കും. അനുഗ്രഹമായി നടന്ന കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിപുലമായി നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തുവരുന്നു. ജൂണ്‍ 21-ന്‌ നടക്കുന്ന സംയുക്ത ആരാധനയോടെ സംഗമത്തിനു തിരശീല വീഴും. അമേരിക്കയിലുള്ള സ്വതന്ത്ര പെന്തക്കോസ്‌ത്‌ ദൈവസഭകളുടെ കൂടിവരവ്‌ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ ഡിയര്‍ പാര്‍ക്കിലുള്ള ന്യൂയോര്‍ക്ക്‌ ഗോസ്‌പല്‍ അസംബ്ലിയാണ്‌. സുവിശേഷ പ്രഘോഷണത്തില്‍ ഈ തലമുറയില്‍ ശക്തമായി നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ ബാബു ജോര്‍ജ്‌ ഈവര്‍ഷത്തെ പ്രധാന പ്രസംഗകനായിരിക്കും.

 

വിവിധ സ്ഥലങ്ങളില്‍ നിന്നും കടന്നുവരുന്ന വിശ്വാസികള്‍ക്ക്‌ ആത്മീയ പ്രചോദനം നല്‍കുന്ന സമ്മേളനത്തിന്‌ പ്രസിഡന്റ്‌ തോമസ്‌ വര്‍ഗീസ്‌ നേതൃത്വം നല്‍കുന്നു. ദൈവജനത്തെ ക്രിസ്‌തുവിന്റെ രണ്ടാമതു വരവിനായി ഒരുക്കുകയാണ്‌ ഈവര്‍ഷത്തെ പ്രധാന ചിന്താവിഷയമെന്ന്‌ സെക്രട്ടറി ജിം ഏബ്രഹാം അറിയിച്ചു. ജെയിസ്‌ തോമസ്‌ യൂത്ത്‌ സമ്മേളനത്തിനും, ആലീസ്‌ ആന്‍ഡ്രൂസ്‌ വനിതാ സമ്മേളനത്തിനും നേതൃത്വം നല്‍കുന്നു. വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റര്‍ ഏബ്രഹാം ഈപ്പന്‍, ട്രഷറര്‍ വെജിമോന്‍ തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ വിഭിന്നമായി നടത്തുന്ന ഈവര്‍ഷത്തെ സമ്മേളനത്തില്‍ വന്ന്‌ ആത്മീയ വിരുന്നില്‍ പങ്കാളികളാകാന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യു ശാമുവേല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.