You are Here : Home / USA News

ബ്രാംറ്റണ്‍ -യൂണിയൻ ഗോ ട്രെയിൻ സെർവിസ് പുന ക്രെമീകരിച്ചു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Saturday, May 16, 2015 12:21 hrs UTC


ബ്രാംറ്റണ്‍: ബ്രാംറ്റണ്‍ ബ്രംലീ ഗോ സ്റ്റേഷനിൽ നിന്നും ടൊറന്റോ യൂണിയൻ സ്റ്റേഷനിലേക്ക് പുതിയ ഗോ ട്രെയിൻ സെർവിസ് മെയ് 15 വെള്ളിയാഴ്ചമുതൽ പ്രാഭാല്യത്തിൽ വന്നതായി ഒന്റാറിയോ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി സ്റ്റീവൻ ഡൽ ഡുക ഇന്നലെ ചേര്ന്ന യോഗത്തിൽ പ്രഗ്യാപിച്ചു .എല്ലാ ദിവസവും രണ്ടു ദിശയിലേക്കും 15 മിനിറ്റ് ഇടവിട്ടാണ് സർവിസ് നടത്തുക .ഇപ്പോൾ ഇത് രാവിലെയും വൈകിട്ടും മാത്രം ആണ് സെർവിസ് നടത്തി വരുന്നത് .ഓരോ വർഷവും പതിനായിര കണക്കിന് പുതിയ കുടിയേറ്റക്കാർ താമസം ഉറപ്പിക്കുന്ന  ബ്രാംറ്റണ്‍ മേഘലയിലെ      യാത്രാ ക്ലേശത്തിന് ഇത് ഒരു പരിധിവരെ സഹായകം ആകും.പീൽ മേഘലയിലെ ഏറ്റവും ജനസംഖ്യ കൂടിയ സിറ്റി ആണ് ബ്രാംറ്റണ്‍ .പുതിയ ഗോ സർവിസ് മൂലം ,ദിവസേന ജോലി സ്ഥലത്തേക്കും ,യൂണിവേർസിറ്റിയിലേക്കും ഉള്ള യാത്രക്കാരുടെ റോഡു മാർഗം ഉള്ള യാത്ര കുറയുന്നതിനാൽ .രാവിലെയും വൈകിട്ടും ഹൈവേകളിൽ ഉണ്ടാകുന്ന വൻ ഗതാഗത കുരുക്കും ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും .ബ്രാംറ്റണ്‍ മേയർ ലിന്ട ജെഫ്രി ,പാർലമെൻറ് അംഗങ്ങൾ ,ഗോ ട്രാൻസിറ്റ് പ്രസിഡന്റ്‌ ഗ്രെഗ് പെർസി എന്നിവർ യോഗത്തിൽ പങ്കെടുത്തു .ഇത് കൂടാതെ കിച്നർ - യുണിയൻ , മൌന്റ് പ്ലസന്റ്റ് -ബ്രംലി , എന്നീ പാതകളിലൂടെയും പുതിയ ട്രെയിൻ സർവിസുകൾ അനുവദിച്ചിട്ടുണ്ട് .GTA യ്കും പീൽ റീജിയണും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാർഗം ആണിത് .ഇതുവഴി കൂടുതൽ തൊഴിൽ സാധ്യതകളും ഉണ്ടാകും എന്ന് ചൂണ്ടികാണിക്കപ്പെടുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.