You are Here : Home / USA News

സാന്‍അന്റോണിയോയില്‍ പുതിയ ദേവാലയ വെഞ്ചരിപ്പും പിതാക്കന്മാര്‍ക്ക്‌ സ്വീകരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 19, 2015 03:16 hrs UTC

സാന്‍അന്റോണിയോ: അമേരിക്കയിലെ ക്‌നാനായ കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്‌ സാന്‍ അന്റോണിയോയിലെ ക്‌നാനായ സമൂഹം മുന്നേറുന്നു. തങ്ങളുടെ വാസസ്ഥലത്തോട്‌ അടുത്ത്‌ ഒരു ദേവാലയം എന്ന സ്വപ്‌നം പൂവണിയുന്ന ധന്യനിമിഷത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ജോയി ആലപ്പാട്ട്‌ എന്നിവര്‍ വെഞ്ചരിപ്പ്‌ കര്‍മ്മത്തിനു മുഖ്യകാര്‍മികത്വം വഹിക്കും. മെയ്‌ 24-ന്‌ വൈകുന്നേരം 6 മണിക്ക്‌ ക്‌നാനായ പള്ളിയങ്കണത്തില്‍ എത്തിച്ചേരുന്ന പിതാക്കന്മാരെ ക്‌നാനായ തനിമയിലും പ്രൗഢിയിലും നടവിളികളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി ഇടവക സമൂഹം സ്വീകരണം നല്‍കി പുതിയ ദേവാലയത്തിലേക്ക്‌ ആനയിക്കുന്നതും തുടര്‍ന്ന്‌ പള്ളി വെഞ്ചരിപ്പ്‌ നടത്തുന്നതുമാണെന്ന്‌ വികാരി ഫാ. ബിനോയ്‌ നരമംഗലത്ത്‌ അറിയിച്ചു. സ്വീകരണവും, പള്ളി വെഞ്ചരിപ്പും, അനുമോദന യോഗവും, സ്‌നേഹവിരുന്നും വന്‍വിജയമാക്കി മാറ്റുവാന്‍ വേണ്ടി ഇടവകയിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നതായി ട്രസ്റ്റിമാരായ ബിനു വാഴക്കാലയും, തോമാസാറും അറിയിച്ചു. വിനു മാവേലില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.