You are Here : Home / USA News

വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുന്നാള്‍ ആചരിച്ചു

Text Size  

Story Dated: Wednesday, May 20, 2015 03:20 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനാപ്പള്ളിയില്‍, ഭക്തിസാന്ദ്രമായി വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുന്നാള്‍ ആചരിച്ചു. മെയ്‌ 17 ഞായറാഴ്‌ച രാവിലെ 9.45 ന്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്‌ പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ സഹകാര്‍മ്മികത്വത്തിലൂമാണ്‌ തിരുകര്‍മ്മങ്ങള്‍ നടന്നത്‌. തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, ഷിക്കാഗോ തിരുഹ്രദയ ക്‌നാനായ കത്തോലിക്ക ദൈവാലയം, ഫൊറോനായായതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. പ്രവാസി ക്‌നാനായക്കാരുടെ പ്രഥമദൈവാലയം, അമേരിക്കയിലെ മറ്റ്‌ 11 ദൈവാലയങ്ങള്‍കൂടി സ്ഥാപിതമാകുവാന്‍ പ്രയോജനമായി എന്ന്‌ അഭിവന്ദ്യ പിതാവ്‌ അനുസ്‌മരിച്ചു.

 

റോമിലെ ലാറ്ററല്‍ ദൈവാലയം പോലെ, ?Mother of the Churches? ആണെന്ന്‌ പിതാവ്‌ പ്രസ്ഥാവിച്ചു. കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍ രക്തസാക്ഷ്യം വഹിച്ച വി. ജോണ്‍ നെപുംസ്യാനോസ്‌, കുമ്പസാരത്തിന്റെ പരിപാവനതയെ അനുസ്‌മരിക്കുന്നുവെന്ന്‌ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവ്‌ പ്രസ്‌താവിച്ചു. കത്തോലിക്ക സഭയിലെ കുമ്പസാരം, ദൈവവും മനുഷനുമായി കൂടെക്കൂടെ രമ്യപ്പെടുന്നതിനുള്ള ദൈവീകദാനമാണെന്നും, അത്‌ പ്രയോജനപ്പെടുത്തണമെന്നും, പിതാവ്‌ അനുസ്‌മരിച്ചു. കുമരകം വെള്ളറ പുത്തെന്‍പള്ളി ഇടവകയില്‍ നിന്ന്‌ ഷിക്കാഗോയില്‍ കുടിയേറീയ ഇടവകാംഗങ്ങളാണ്‌ ഈതിരുന്നാളിന്റെ പ്രസുദേന്തികളായത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.