You are Here : Home / USA News

പാസ്‌റ്റര്‍ എം.എസ്‌ മത്തായിയുടെ ആത്മകഥ പരദേശപ്രയാണം ന്യുയോര്‍ക്കില്‍ പ്രകാശനം ചെയ്‌തു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, May 21, 2015 10:08 hrs UTC

ന്യുയോര്‍ക്ക്‌: പാസ്‌റ്റര്‍ എം.എസ്‌ മത്തായിയുടെ അറുപതിലധികം വര്‍ഷങ്ങളിലെ ജീവിതാനുഭവങ്ങളും സുവിശേഷാനുഭവങ്ങളും ഉള്‍ക്കൊള്ളിച്ച്‌ തയ്യാറാക്കിയ `പരദേശ പ്രയാണം' എന്ന ആത്മകഥയുടെ പ്രകാശനം ന്യുയോര്‍ക്ക്‌ യോങ്കേഴ്‌സിലുള്ള ഇന്‍ഡ്യന്‍ അസ്സംബ്ബ്‌ളീസ്‌ ഓഫ്‌ ഗോഡ്‌ സഭയില്‍ മെയ്‌ 18നു തിങ്കളാഴ്‌ച നടത്തപ്പെട്ടു. പാസ്‌റ്റര്‍ തോംസണ്‍ കൈതമംഗലം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പാസ്‌റ്റര്‍ ജോയി. പി. ഉമ്മന്‍ പുസ്‌തകത്തിന്റെ പ്രകാശനം പാസ്‌റ്റര്‍ കെ.പി.ടൈറ്റസിന്‌ നല്‍കി നിര്‍വ്വഹിച്ചു. പാസ്‌റ്റര്‍മാരായ എം.ജി ജോണ്‍സണ്‍, കെ.ജെ ജോസഫ്‌, രാജന്‍ ഫിലിപ്പ്‌, ജി.ജി വര്‍ഗീസ്‌, ജോണിക്കുട്ടി, ഡോ. ബാബു തോമസ്‌ എന്നിവരെ കൂടാതെ സഹോദരന്മാരായ സ്‌റ്റാന്‍ലി ജോര്‍ജ്‌, ബെന്നി ചെറിയാന്‍, മാമ്മച്ചന്‍, വില്യം ഫിലിപ്പ്‌, പി.കെ.ജേക്കബ്‌, ഫിലിപ്പ്‌ വര്‍ഗീസ്‌, തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. പാസ്‌റ്റര്‍ ജോര്‍ജ്‌. പി. ചാക്കോ പ്രാര്‍ത്ഥനകള്‍ക്ക്‌ നേത്ര്യത്വം നല്‍കി. പ്രശസ്‌ത എഴുത്തുകാരനായ ഏല്‍ സദായിയാണ്‌ പുസ്‌തകം രചിച്ചിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.