You are Here : Home / USA News

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഇളവ്‌ ജൂണ്‍ 15 ന്‌ അവസാനിക്കും

Text Size  

Story Dated: Thursday, May 21, 2015 10:10 hrs UTC

രാജു തരകന്‍

ഒക്കലഹോമ: ഐ.പി.സി സഭകളുടെ അന്തര്‍ദേശീയ സമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സ്‌ ജൂലൈ 16 മുതല്‍ 19 വരെ ഒക്കലഹോമ പട്ടണത്തില്‍ നോര്‍മന്‍ എംബസി സ്യൂട്ടിലാണ്‌ നടക്കുന്നത്‌. സ്വദേശത്തും വിദേശത്തും നിന്ന്‌ ധാരാളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍തുകയില്‍ മിതമായ ഇളവ്‌ മെയ്‌ 15 ന്‌ അവസാനിച്ചിരുന്നത്‌ വീണ്ടും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ ആവശ്യം പരിഗണിച്ച്‌ ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ അലക്‌സ്‌ വെട്ടിക്കല്‍ തന്റെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌. ആധുനിക സജ്ജീകരണങ്ങളാല്‍ അലംകൃതമായ എംബസിസ്യൂട്ടില്‍ അതിഥികള്‍ക്കായി സുഖപ്രദമായ സുദിനങ്ങളാണ്‌ കോണ്‍ഫറന്‍സിന്റെ ഭാരവാഹികള്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

ഇന്ത്യയില്‍ നിന്ന്‌ പ്രസംഗകരായി പാസ്റ്റര്‍ പ്രതാപ്‌സിംഗ്‌ തുടങ്ങിയ അനവധി കണ്‍വന്‍ഷന്‍ പ്രഭാഷകരാണ്‌ കോണ്‍ഫറന്‍സിന്റെ വേദിയില്‍ അണിനിരക്കുന്നത്‌. പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ ജാരറ്റ്‌ ആന്‍ഡേഴ്‌സനും സംഘവും നയിക്കുന്ന ഓര്‍ക്കസ്‌ട്രയും ഈ കോണ്‍ഫറന്‍സിന്റെ മാത്രം പ്രത്യേകതയാണ്‌. അതിഥികള്‍ക്കായി എയര്‍പോര്‍ട്ടില്‍ നിന്ന്‌ എംബസിസ്യൂട്ടിലേക്കുള്ള യാത്രാ സൗകര്യവും പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:

www.ipcfamilyconference.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.