You are Here : Home / USA News

നാമി മൂന്നാംഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍ പ്രഖ്യാപിച്ചു

Text Size  

Story Dated: Monday, May 25, 2015 11:21 hrs UTC

എം.മുണ്ടയാട്‌

 

നോര്‍ത്ത്‌ അമേരിക്കയിലെ പ്രവാസജീവിതത്തില്‍ മലയാളികളുടെ നന്മക്കായി സംഘടനകള്‍ വഴിയോ കേരളത്തിലെ കലകള്‍ അമേരിക്കയില്‍ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ മികവു കാട്ടിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ഓഫ്‌ ദി ഇയറിന്‌ വേണ്ടി നോമിനേറ്റ്‌ ചെയ്യുകയും അതിനു ശേഷം ഓണ്‍ലൈന്‍ വോടിംഗ്‌ വഴി ഒരു നാമിയെ തിരഞ്ഞെടുക്കുന്നതിന്റെ എല്ലാ രണ്ടാഴ്‌ചയും കൂടുമ്പോള്‍ തയ്യാറാക്കിയ ഫലങ്ങള്‍ ആണിത്‌. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ന്യൂജെഴ്‌സിയില്‍ നിന്നുള്ള ടി.എസ്‌.ചാക്കോ ആണ്‌ മുന്നില്‍ നില്‌ക്കുന്നത്‌, രണ്ടാം സ്ഥാനത്ത്‌ കാനഡയില നിന്നുള്ള ജോണ്‍ പി ജോണും, മൂന്നാം സ്ഥാനത്ത്‌ ന്യൂ യോര്‍ക്കില്‍ നിന്നുള്ള ആനി പോളും നില കൊള്ളുന്നു. അര്‍ഹരായ ഒട്ടേറെ പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നും വരും വര്‍ഷങ്ങളില്‍ മറ്റുള്ളവരെയും നോമിനേറ്റു ചെയ്യുന്നതുമായിരിക്കും.

 

പ്രവാസി മലയാളികള്‍ക്കിടയില്‍ സമഗ്രമായ സംഭാവനകള്‍ നല്‌കിയവരെ ഇപ്പോള്‍ തന്നെ ചാനലിനെ അറിയിക്കാനുള്ള അവസരവും ഇപ്പോള്‍ ഉണ്ട്‌. namy@ pravasichannel.com എന്ന ഇമെയില്‍ വഴി ഇപ്പോളെ ആര്‍ക്കും 2016 ലേക്കുള്ള നോമിനീകളെ അറിയിക്കുകയും, പ്രവാസി ചാനലിന്റെ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌റ്റ്‌ അംഗങ്ങള്‍ അന്തിമ ലിസ്റ്റ്‌ തയ്യാറാക്കുന്നതും ആയിരിക്കും. അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെന്നും വോട്ട്‌ ചെയ്യാനുള്ള സംവിധാനമാണ്‌ പ്രവാസി ചാനല്‍ നല്‌കുന്നത്‌. പ്രവാസി ചാനല്‍ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റ്‌ വഴി നിമിഷങ്ങല്‍ക്കുള്ളില്‍ വോട്ട്‌ ചെയ്യനുള്ള വളരെ ലളിതമായ സംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ജൂലൈ 11 വരെ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്‌. ഓഗസ്റ്റ്‌ മാസത്തില്‍ ന്യൂയോര്‌കില്‍ വച്ച്‌ നടക്കുന്ന പരിപാടിയില്‍ വച്ച്‌ അവാര്‍ഡ്‌ ജേതാവിനെയും മറ്റു നോമിനീകളെയും ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും, കൂടാതെ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ്‌ നല്‍കുക. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമാണ്‌ വോടിംഗ്‌ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്‌. `നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ഓഫ്‌ ദി ഇയര്‍ 2015' `NAMY' യെക്കുറിച്ച്‌ കൂടുതല്‌ അറിയുവാന്‌ പ്രവാസി ചാനലിന്റെ നമ്പറില്‍ വിളിക്കുക 19083455983. അല്ലെങ്കില്‍ ഇമെയില്‍ : namy@pravasichannel.com, worldwide viewing via www.pravasichannel.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.