You are Here : Home / USA News

ഫെയര്‍ലെസ്സ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും മെയ് 29,30,31 തീയതികളില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, May 25, 2015 11:49 hrs UTC

ഫിലഡല്‍ഫിയ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ഫെയര്‍ലെസ്സ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കണ്‍വന്‍ഷനും പെരുന്നാളും മെയ് 29,30,31 തീയതികളില്‍ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ.സഖറിയാ മാര്‍ അപ്രേം മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

29 വെള്ളിയാഴ്ച ആറുമണിക്ക് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് വചനശുശ്രൂഷ, 30 വൈകുന്നേരം നാലുമണിക്ക് ഓപ്പണ്‍ ഫോറം, ആറു മണിക്ക് സന്ധ്യാ പ്രാര്‍ഥന, 7.15 വചനശുശ്രൂഷ, 31ന് രാവിലെ 8.30ന് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധകുര്‍ബാന, റാസ, വാഴ്‌വ്, നേര്‍ച്ച വിളമ്പോടുകൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ വികാരിയും പ്രസിഡന്റുമായ ഫാ. അബു വര്‍ഗീസ് പീറ്റര്‍(914-860-4595), സെക്രട്ടറി റോണി വര്‍ഗീസ്, (267-243-9229)ട്രസ്റ്റി രാജന്‍ സാമുവേല്‍ (215-435-1015)എന്നിവര്‍ എല്ലാ വിശ്വാസികളേയും ആഹ്വാനം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.