You are Here : Home / USA News

ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവിന്റെ നിര്യാണത്തില്‍ ഫോക്കാന അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Tuesday, May 26, 2015 02:12 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍

 

ന്യൂയോര്‍ക്ക്‌: ഫൊക്കാന എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും,നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും,മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭാ മുന്‍ മാനേജിഗ്‌ കമ്മറ്റി അംഗവുമായ ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവ്‌ ശ്രിമതി.കുഞ്ഞമ്മ ഫിലിപ്പോസിന്റെ നിര്യാണത്തില്‍ ഫോക്കാന അനുശോചനം രേഖപ്പെടുത്തി.

ശ്രിമതി.കുഞ്ഞമ്മ ഫിലിപ്പോസ്‌ (88) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അടൂരിലുള്ള സ്വവസതിയില്‍ വെച്ചായിരുനു അന്ത്യം.

സംസ്‌കാര ശുശ്രൂഷകള്‍ 28ന്‌ വ്യാഴാഴ്‌ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തിലും , അടൂര്‍ കടമ്പനാട്‌ ഭദ്രാസന മെത്രാപൊലീത്ത ഡോ സഖറിയാസ്‌ മാര്‍ അപ്രേം, നിലക്കല്‍ ഭദ്രാസന മെത്രാപൊലീത്ത ജോഷ്വ മാര്‍ നിക്കോദീമോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും അടൂര്‍ കണ്ണംകൊട്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടക്കും.

അമ്മയുടെ അസുഖവിവരും അറിഞ്‌ നാട്ടിലെക്‌ തിരിച്ചെങ്കിലും ഫിലിപ്പോസ്‌ ഫിലിപ്പ്‌ നാട്ടില്‍ എത്തുന്നതിനു മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.