You are Here : Home / USA News

ഫാ.ഷാജി തുമ്പേചിറയില്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഹൂസ്റ്റണില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 26, 2015 10:30 hrs UTC

ഹൂസ്റ്റണ്‍: കഴിഞ്ഞ 15 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തിന്‌ പുത്തനുണര്‍വ്വും ആത്മാഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ജൂണ്‍ മാസം 26, 27, 28(വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ മലങ്കര കാത്തലിക്‌ ചര്‍ച്ച്‌, ഹൂസ്റ്റണില്‍ വച്ച്‌ കുടുംബ നവീകരണ അഭിഷേക ധ്യാനം നടത്തപ്പെടുന്നു. മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ അത്ഭുതകരമായ അഭിഷേകത്തില്‍ നിറയപ്പെട്ട റവ.ഫാ. ഷാജി തുമ്പേച്ചിറയില്‍, ദൈവ വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച മരിയന്‍ ടിവിയുടെ ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡോമിനിക്ക്‌, അഭിഷേകത്താല്‍ നിറയപ്പെട്ട മാര്‍ട്ടിന്‍ മഞ്ഞപ്പറ(ഗാനശുശൂഷ) എന്നിവര്‍ ഉള്‍പ്പെടുന്ന ധ്യാനടീമാണ്‌. ജൂണ്‍ മാസം 26ാം തിയ്യതി വെള്ളിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ 9.30 വരെയും ജൂണ്‍ 27ാം തീയ്യതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 6 മണിവരെയും, ജൂണ്‍ 28ാം തിയ്യതി ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 6 മണിവരെയുമാണ്‌ ശുശ്രൂഷകളുടെ സമയം.

 

 

 

രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ലാതെ തികച്ചും. സൗജന്യമായി നടത്തപ്പെടുന്ന ഈ മൂന്നു ദിവസത്തെ ആത്മീയ ശുശ്രൂഷകളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും(സഭാ വ്യത്യാസമെന്യേ) സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. നാളെയുടെ വാഗ്‌ദാനമായ നമ്മുടെ യുവജനങ്ങളുടെ ശോഭനമായ ഭാവി ദൈവികപദ്ധതിയനുസരിച്ച്‌ രൂപപ്പെടുത്തിയെടുക്കുവാനും, ബാല്യം മുതല്‍ ആഴമായ ദൈവസ്‌നേഹത്താല്‍ വളരുന്നതിനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തില്‍ തന്നെ നമ്മുടെ മക്കളില്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ധ്യാനമാണ്‌ യുവജനങ്ങള്‍ക്ക്‌ വേണ്ടി ഇംഗ്ലീഷില്‍ ക്രമീകരിച്ചിരിക്കുന്നത്‌. നമ്മുടെ യുവജനങ്ങള്‍ സ്‌കൂള്‍, കോളേജ്‌ കാമ്പസുകളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങളെയും, പാപപ്രവര്‍ത്തങ്ങളെയും എങ്ങനെയാണ്‌ അതിജീവിക്കുവാന്‍ സാധിക്കുക എന്നത്‌ ഈ ധ്യാനത്തിലൂടെ ലഭ്യമാകുന്നതാണ്‌. കരകവിഞ്ഞ്‌ ഒഴുകുന്ന ഈ സ്വര്‍ഗ്ഗീയ അനുഗ്രഹം സ്വന്തമാക്കുവാന്‍ എല്ലാവരെയും, യേശുനാമത്തില്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫാ: ജോണ്‍ പുത്തന്‍വിള (വികാരി)832 654 3172, പീറ്റര്‍ തോമസ്‌ (സെക്രട്ടറി)832 423 2543, ജോണ്‍സണ്‍ കാഞ്ഞിരവിള (ട്രഷറര്‍)281 253 3559. Church Adress- St. peters Malankara Catholic Church, 3135, 5th tSreet, Stafford, Houston, TX-77477- visit-website: wwwmariantvworld.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.