You are Here : Home / USA News

"ദക്ഷിണ "- ദേവസ്വം ബോർഡ് കോളേജ് ഫിസിക്സ് പൂർവ വിദ്യാർഥി കൂട്ടായ്മ, യോഗം കൂടി

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Wednesday, May 27, 2015 01:35 hrs UTC


കോട്ടയം :തലയോലപറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ഊർജതന്ദ്രം വിഭാഗത്തിലെ 1987-1990 ബാച്ചിലെ വിദ്ധ്യാർത്ടിഥി കൂട്ടായ്മ ആയ "ദക്ഷിണ"യുടെ പ്രധമ യോഗം മെയ് 24 ഞായറാഴ്ച 3 മണിക്ക് കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുക ഉണ്ടായി .ഡോ .ഗീത നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു .കാൽ നൂറ്റാണ്ടുകൾക് മുൻപ് കലാലയ പടി വാതിലിൽ നിന്നും ജിവിതത്തിന്റെ വിവിധ തുറകളിലെക്കുള്ള യാത്ര ആരംഭിച്ച സഹപാഠികൾ വീണ്ടും ഒന്നിച്ചൊരു ക്ലാസ് മുറിയിൽ ഒത്തു കൂടിയത് തങ്ങളെ വിട്ടു പിരിഞ്ഞ ശ്രീ.ശ്രീനിവാസന്റെ ഓർമ പുതുക്കലിലൂടെ ആണ് .
ഈ കൂട്ടായ്മയിൽ അറ്റുപോയ ചുരുക്കം ചില കണ്ണികളെ കൂടി കണ്ടു പിടിച്ചു കൂട്ടി ചെര്കുന്നതിനും,സാമൂഹിക സാംസ്കാരിക പ്രവര്ത്തനങ്ങളെ മുൻനിർത്തിയുള്ള വിവിധ പ്രവർത്തനങ്ങൾക് തുടക്കം കുറിക്കുവാനും യോഗം തീരുമാനിച്ചു.കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവര്ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി പ്രസിഡന്റ്‌ ആയി  ഡോ .ഗീത ജി നായർ (എൻ എസ് എസ് കോളേജ് ),രക്ഷാധികാരികൾ ആയി ശ്രീ .നിയാസ് (കെ.എസ് .ഇ .ബി ) ശ്രീ.റെജി (എൽ ഐ സി ),ശ്രീ.വേണുഗോപാൽ (യു.എസ് .എ ),ശ്രീ.വർഗീസ്‌ (ഇന്ത്യൻ ആർമി )  എന്നിവരെ ചുമതലപ്പെടുത്തി .കൂടാതെ ഈ കാലയളവിൽ (1987-90 ) ഊർജതന്ദ്രം വിഭാഹത്തിൽ പഠിച്ചിരുന്ന വിദ്ധ്യാരഥ്തികൾ ഈ നമ്പറിൽ ബന്ടപ്പെടുവാൻ താത്‌പര്യപെടുന്നു .നിയാസ് : 949 516 4916 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.