You are Here : Home / USA News

പാസ്റ്റര്‍ പി.എസ്‌ ഫിലിപ്പ്‌ ഫ്‌ളോറിഡയില്‍ ദൈവവചനം പ്രസംഗിക്കുന്നു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, June 13, 2015 11:50 hrs UTC

ഒര്‍ലാന്റോ: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ കേരളാ സ്‌റ്റേറ്റ്‌ ജനറല്‍ സൂപ്രണ്ടന്റ്‌, അസ്സിസ്‌റ്റന്റ്‌ സൂപ്രണ്ടന്റ്‌, ബഥേല്‍ ബൈബിള്‍ കോളേജ്‌ പ്രിന്‍സിപ്പാള്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള സുവിശേഷ പ്രഭാഷകനും ദൈവവചന പണ്ഡിതനുമായ പാസ്‌റ്റര്‍ പി.എസ്‌ ഫിലിപ്പ്‌ ഫ്‌ളോറിഡയില്‍ ദൈവവചനം പ്രസംഗിക്കുന്നു. ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ ഫ്‌ളോറിഡയിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി സഭയില്‍ (11551 State Road 535, Orlando, Florida 32836) ജൂണ്‍ 17 മുതല്‍ 20 വരെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഉപവാസ പ്രാര്‍ത്വനയോഗങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും രാവിലെ 10.30നും വൈകിട്ട്‌ 7നും പൊതുയോഗം ആരംഭിക്കും. ഗാനശുശ്രൂഷയ്‌ക്ക്‌ ഐ.പി.സി ചര്‍ച്ച്‌ ക്വയര്‍ നേത്രുത്വം നല്‍കും. ഒര്‍ലാന്റോയിലെ മലയാളി പെന്തക്കോസ്‌ത്‌ വിശ്വാസികള്‍ക്കേവര്‍ക്കും അനുഗ്രഹകരമായ ഈ ദേവാലയത്തില്‍, ഇന്‍ഡ്യയിലെ പ്രത്യേകിച്ച്‌ കേരളത്തിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നും അമേരിക്കയുടെ വിവിധ നഗരത്തില്‍ നിന്നും കുടിയേറിയ ധാരാളം കുടുംബങ്ങള്‍ സഭാരാധനയില്‍ സംബന്ധിച്ചുവരുന്നു. സീനിയര്‍ ശുശ്രൂഷകനായി റവ. ജേക്കബ്‌ മാത്യൂ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബ്രദര്‍ തോമസ്‌ ചാക്കോ : 407 484 0032.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.