You are Here : Home / USA News

മഞ്ച്‌ `അമേരിക്കന്‍ ഡെയ്‌സ്‌' മ്യൂസിക്കല്‍, കോമഡി ഷോ 28ന്‌

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Sunday, June 14, 2015 12:24 hrs UTC

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി(മഞ്ച്‌)യുടെ നേതൃത്വത്തില്‍ ജൂണ്‍ 28ന്‌ ന്യൂജേഴ്‌സി ജെ പി സ്‌റ്റീവന്‍സ്‌ ഹൈസ്‌കൂളില്‍ നടക്കുന്ന `അമേരിക്കന്‍ ഡെയ്‌സ്‌' എന്ന സൂപ്പര്‍ഹിറ്റ്‌ മ്യൂസിക്കല്‍, കോമഡി ഷോ പ്രോഗ്രാമില്‍ എ കെ എം ജി പ്രസിഡന്റ്‌ ഡോ. അലക്‌സ്‌ തോമസ്‌ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ എന്റര്‍ടെയ്‌ന്‍മെന്റ്‌ പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്‌നേഹത്തോടെ സ്വീകരിച്ച ഡോ. അലക്‌സ്‌ തോമസ്‌ പ്രോഗ്രാമിന്‌ എ കെ എം ജിയുടെ എല്ലാ പിന്തുണയും വാഗ്‌ദാനംചെയ്‌തു. നിശബ്‌ദ സേവനത്തിന്റെ മൂന്നര പതിറ്റാണ്ട്‌ പിന്നിടുന്ന അസോസിയേഷന്‍ ഓഫ്‌ കേരളാ മെഡിക്കല്‍?? ഗ്രാജ്വേറ്റ്‌്‌സിന്റെ (എ കെ എം ജി) പ്രസിഡന്റായി ക ഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഡോ. അലക്‌സ്‌ തോമസിന്റെ നേതൃത്വത്തില്‍ അവരുടെ മുപ്പത്തിയാറാമത്‌ കണ്‍വന്‍ഷന്‍ ലേബര്‍ഡേ വീക്കെന്‍ഡില്‍ ഫിലഡല്‍ഫിയയില്‍ നടക്കുകയാണ്‌.

1982 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം നേടിയ ഡോ. അലക്‌സ്‌ തോമസ്‌ എണ്‍പതുകളുടെ മധ്യത്തിലാണ്‌ അമേരിക്കയിലെത്തുന്നത്‌. ന്യൂ യോര്‍ക്കിലെ ക്വീന്‍സിലുളള ഏം ഹേസ്‌റ്റ്‌ ജനറല്‍ ഹോസ്‌പിറ്റലില്‍ നിന്നും സൈക്യാട്രിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോ. അലക്‌സ്‌ ക്വീന്‍സിലെ എംഹേസ്റ്റ്‌ ഹോസ്‌പിറ്റലില്‍ നിന്നും ഗ്രാജുവേറ്റ്‌ ചെയ്‌തു. തുടര്‍ന്ന്‌ പെന്‍സില്‍വേനിയയിലെ അലന്‍ടൗണ്‍ സ്റ്റേറ്റ്‌ ഹോസ്‌പിറ്റലില്‍ സൈക്യാട്രിസ്റ്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‌ 2011ല്‍ അലന്‍ടൗണ്‍ സേക്രഡ്‌ ഹാര്‍ട്ട്‌ ഹോസ്‌പിറ്റലില്‍ മെഡിക്കല്‍ ഡയറക്‌ടറായി . അലന്‍ ടൗണ്‍ ഹേവന്‍ ഹൗസിന്റെ ഔട്ട്‌ പേഷ്യന്റ്‌സൈക്യാട്രിക്‌ മെഡിക്ക ല്‍ ഡയറക്‌ടറായും പ്രവര്‍ത്തിച്ചു. പ്രദേശത്തെ ജയിലുകളില്‍ സൈക്യാട്രിക്‌ കൗണ്‍സലിംഗ്‌ ചെയ്യുന്നതിനു പുറമേ മറ്റ്‌ സൈക്യാട്രിക്‌ ക്ലിനിക്കുകളിലും ഇദ്ദേഹം സേവനം ചെയ്യുന്നുണ്ട്‌. സലോമിയാണ്‌ ഭാര്യ. സിയാറ്റിലിലെ ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റലി ല്‍ പീഡിയാട്രിക്‌സ്‌ ഫെലോയായ അനിറ്റ, ഹോഫ്‌സ്‌ട്ര ലോ സ്‌കൂളി ല്‍ നിന്നും അടുത്തയിടെ ഗ്രാജ്വേറ്റ്‌ ചെയ്‌ത അലക്‌സ്‌ ജൂനിയര്‍ (കുട്ടന്‍) എന്നിവരാണ്‌ മക്കള്‍.

ന്യൂജേഴ്‌സി എഡിസണ്‍ ജെ പി സ്റ്റിവന്‍സ്‌ ഹൈസ്‌കൂളില്‍ (855 Grove Ave) ജൂണ്‍ 28ന്‌ ഞായറാഴ്‌ച വൈകുന്നേരം 5.30നാണ്‌ `അമേരിക്കന്‍ ഡെയ്‌സ്‌' ഷോ. എബിസിഡി, കസിന്‍സ്‌, മാസ്റ്റേഴ്‌സ്‌, ട്രാഫിക്‌, താപ്പാന തുടങ്ങിയ സിനിമകളുടെ ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ ലിനു ആന്റണിയാണ്‌ ഷോയുടെ സംവിധാനം. സംഗീതം, കോമഡി, സ്‌കിറ്റ്‌ തുടങ്ങിയ പ്രോഗ്രാമുകളുമായി രണ്ടരമണിക്കൂര്‍ മുഴുനീള എന്റര്‍ടെയ്‌ന്‍മെന്റ്‌പ്രോഗ്രാമായിരിക്കുമിതെന്നും മുന്‍കാല ഷോകളിലെ രസംകൊല്ലി പരിപാടികള്‍ ഇത്തവണ ഉണ്ടായിരിക്കില്ലന്നും ലിനു ആന്റണി ഉറപ്പു നല്‍കുന്നു.

തൊണ്ണൂറ്റിയേഴിലേറെ സിനിമകളില്‍ പാടിയിട്ടുള്ള പ്രശസ്‌ത സൗത്ത്‌ ഇന്ത്യന്‍ പിന്നണി ഗായിക രഞ്‌ജിനി ജോസ്‌, കേരള സംഗീത നാടകഅക്കാഡമി അവാര്‍ഡും ജോണ്‍സണ്‍ മെമ്മോറിയല്‍ അവാര്‍ഡും(2012)നേടിയ എടപ്പാള്‍ വിശ്വം എന്നിവര്‍ സംഗീതവിരുന്നൊരുക്കും.

2009ല്‍ എം ടിയുടെ സ്‌ക്രിപ്‌റ്റില്‍ ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത നീലത്താമരയിലെ അഭിനേതാക്കളായ കൈലാഷും അര്‍ച്ചന കവിയും അതേ നീലത്താമരയിലെ മനോഹര ദൃശ്യാനുഭവം അമേരിക്കന്‍ മലയാളികള്‍ക്കായി സ്റ്റേജില്‍ പുനരവതരിപ്പിക്കും. 1979ല്‍ സിനിമാ അഭിനയം തുടങ്ങി 50ലേറെ ചിത്രങ്ങളില്‍ വേഷമിട്ട്‌ മലയാളി മനസുകളില്‍ ജനപ്രിയനെന്ന നിലയില്‍ ഇടം കണ്ടെത്തിയ പ്രശസ്‌ത നടന്‍ സുധീഷ്‌, 2006ല്‍ അഭിനയരംഗത്തെത്തി വര്‍ഷം എന്ന സിനിമയിലൂടെ പ്രശസ്‌തയായ സരയൂ, സീരിയല്‍ നടി അഞ്‌ജു അരവിന്ദ്‌, പ്രശസ്‌ത സിനിമാ, സീരിയല്‍ നടന്‍ കിഷോര്‍ തുടങ്ങിയവര്‍ സ്‌കിറ്റ്‌ അവതരിപ്പിക്കും.

കോമഡി രാജാക്കന്‍മാരായ കലാഭവന്‍ ജിന്റോ, ബിനു അടിമാലി, കലാഭവന്‍ ബിജു, കലാഭവന്‍ പ്രശാന്ത്‌ തുടങ്ങിയവരടങ്ങിയ കലാഭവന്‍ ടീം ചിരിയുടെ വിരുന്നൊരുക്കും.

ഷോയുടെ വിജയത്തിന്‌ എല്ലാ മലയാളി സംഘടനകളുടെയും സഹകരണം മഞ്ച്‌ പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌ അഭ്യര്‍ഥിച്ചു. മഞ്ചിന്റെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഷോയുടെ ലാഭവീതം ഉപയോഗിക്കും.

മഞ്ചിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗം ചേര്‍ന്ന്‌ `അമേരിക്കന്‍ ഡെയ്‌സ്‌' ഷോയുടെ തയാറെടുപ്പുകള്‍ വിലയിരുത്തി.

പ്രവാസി ചാനലും മലയാളി എഫ്‌ എമ്മും ടൈംലൈന്‍ ഫോട്ടോഗ്രഫിയുമാണ്‌ ന്യൂജേഴ്‌സി മലയാളിസമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോഗ്രാമിന്റെ മീഡിയാ സ്‌പൊണ്‍സേഴ്‌സ്‌.

ഈ സംരംഭത്തിന്‌ പിന്തുണയും സഹകരണവുമായി നിരവധി സംഘടനകള്‍ മുന്നോട്ടുവരുന്നുണ്ട്‌. സുലേഖാ ഡോട്‌ കോമില്‍ ഷോയുടെ ടിക്കറ്റുകള്‍ ലഭ്യമാണ്‌.

ഇതു സംബന്ധിച്ച വിവരങ്ങള്‍ക്ക്‌: ഷാജി വര്‍ഗീസ്‌ : 862 8124371
ഉമ്മന്‍ ചാക്കോ :9973 768 7997
ഗിരീഷ്‌ നായര്‍:609 760 1898
ജയിംസ്‌ ജോയി :973 489 5952
രാജു ജോയി:973 243 9879

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.