You are Here : Home / USA News

ജയറാം ഷോ 2015: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 15, 2015 10:18 hrs UTC

സെപ്‌റ്റംബര്‍ 4 മുതല്‍ അമേരിക്കയില്‍ അരങ്ങേറുന്ന ജയറാം ഷോ 2015 നു വേണ്ടിയുള്ള ഒരുക്കങ്ങള്‍ കലാകാരന്‍മാര്‍ കേരളത്തില്‍ ആരംഭിച്ചു. ഈ മാസം 8നു കൊച്ചിയിലെ ഹോട്ടല്‍ വൈറ്റ്‌ ഫോര്‍ട്ടില്‍ ആണ്‌ ആദ്യ മീറ്റിംഗ്‌ നടന്നത്‌ . പദ്‌മശ്രീ ജയറാം , നാദിര്‍ഷ , പിഷാരടി , ധര്‍മജന്‍ , സാജു നവോദയ, ബിബിന്‍, വിഷ്‌ണു, ആര്യ, ഹരിശ്രീ യുസുഫ്‌, നൃത്ത സംവിധയകന്‍ ശ്രീജിത്ത്‌ , ഡെല്‍സി എന്നിങ്ങനെ പ്രമുഖ കലാകാരന്മാരും കൂടാതെ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഡോ. സക്കറിയ തോമസ്‌ , ബിനു സെബാസ്റ്റ്യന്‍, ശ്രീജിത്ത്‌ രാം എന്നിവരും പങ്കെടുത്തു. വളരെ നിലവാരവും പുതുമയുമുള്ള ഇനങ്ങളെ ഇനി പ്രേക്ഷകര്‍ ആസ്വദിയ്‌കു എന്നും അതിനു വേണ്ടി കാര്യമായ പരിശ്രമവും പരിശീലനവും നടത്തേണ്ട ആവശ്യകത ഉണ്ടെന്നും പ്രധാന താരമായ ജയറാം ഊന്നിപറഞ്ഞു. ജൂണ്‍ മാസത്തില്‍ രണ്ടു ദിവസവും ജൂലായ്‌ മാസത്തില്‍ മൂന്നും കൂടാതെ ഓഗസ്റ്റ്‌ മൂന്നാം വാരം 10 ദിവസം നീണ്ടു നില്‌കുന്ന പരിശീലന ക്യാമ്പും എല്ലാ താരങ്ങളെയും പങ്കെടുപ്പിച്ചു കൊച്ചിയില്‍ വച്ച്‌ നടത്താന്‍ തീരുമാനിച്ചു. ബഡായി ബംഗ്ലാവ്‌ അടക്കം നിരവധി ഹിറ്റ്‌ ടി വി പരിപാടികള്‍ക്കും, ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന അമര്‍ അക്‌ബര്‍ അന്തോണി എന്നാ മള്‍ടി സ്റ്റാര്‍ ചിത്രത്തിനും തിരകഥ ഒരുക്കുന്ന വിഷ്‌ണുവും ബിപിനും ആണ്‌ ഈ ഷോയുടെ സ്‌ക്രിപ്‌റ്റ്‌ ഒരുക്കുന്നത്‌ . സ്‌റ്റേജിലെ സൂപ്പര്‍ താരങ്ങളായ പിഷാരടി, ധര്‍മജന്‍, സാജു നവോദയ എന്നിവരുടെ നേതൃത്തത്തില്‍ ആണ്‌ കോമഡി സ്‌കിറ്റ്‌കള്‍ ഒരുങ്ങുന്നത്‌. പ്രിയാമണിയും ആര്യയും നൃത്ത സംവിധായകന്‍ ശ്രീജിത്തും സദസ്സിനെ ത്രസിപ്പിയ്‌കുന്ന നൃത്ത രംഗങ്ങള്‍ ഒരുക്കും. ഉണ്ണിമേനോന്‍ , ഡെല്‍സി, നാദിര്‍ഷ , കീ ബൊര്‍ഡിസ്റ്റ്‌ ശരത്‌ എന്നിവര്‍ ഒരുമിച്ചു ഗാനങ്ങളുടെ ഒരുക്കങ്ങള്‍ നടത്തും. അവതരണം , വസ്‌ത്രാലങ്കാരം എന്നിങ്ങനെ ചെറിയ കാര്യങ്ങളില്‍ വരെ പദ്‌മശ്രീ ജയറാം ചെലുത്തുന്ന ശ്രദ്ധ ടീം അംഗങ്ങള്‍ക്ക്‌ തന്നെ അദ്‌ഭുതമായി. മെഗാ സ്‌റ്റേജ്‌ ഷോകളുടെ സംവിധായകനായി പേരെടുത്ത നാദിര്‍ഷ ഷോ സംവിധാനം ചെയ്യുന്നു. യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്റും, ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ്‌ ഈ മെഗാഷോ അണിയിച്ചൊരുക്കുന്നത്‌. ബോബി ചെമ്മണ്ണൂര്‍ ജയറാം ഷോ 2015 യു.എസ്‌.എ എന്ന ഈ ഷോയുടെ മെഗാ സ്‌പോന്‍സര്‍ ബോബി ചെമ്മണൂര്‍. മറ്റ്‌ സ്‌പോണ്‍സര്‍മാര്‍ റേഡിയോ മലയാളം , ഏബിള്‍ മോര്‍ട്ട്‌ഗേജ്‌ ജെയിംസ്‌ ഊലത്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: http://www.unitedglobalmediaentertainment.com/ https://goo.gl/9y1w9r

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.