You are Here : Home / USA News

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ജൂലൈ 12 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 30, 2015 11:53 hrs UTC

ഡാലസ് : ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ (കേരള ചാപ്റ്റര്‍) ഡാലസ് – ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് പ്രവര്‍ത്തക യോഗം ജൂലൈ 12 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30 ന് ഇര്‍വിങ് പാസന്റ് റെസ്റ്റോറന്റില്‍ വെച്ച് ചേരുന്നതാണ്.
ഐഎന്‍ഒസി (ഐ) യുഎസ്എ കേരള ചാപ്റ്റര്‍, ഷിക്കാഗോയില്‍ ഓഗസ്റ്റ് 21, 22 തീയതികളില്‍ ചേരുന്ന നാഷണല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ചും മെമ്പര്‍ഷിപ്പും പ്രവര്‍ത്തക പുരോഗതിയെക്കുറിച്ചും വിജയിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
പ്രവര്‍ത്തക യോഗത്തില്‍ ടെക്‌സാസ് – ഒക്കലഹോമ റീജിയന്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത് പങ്കെടുക്കും.
ഡിഎഫ്ഡബ്ല്യു മെട്രോപ്ലെക്‌സിന്റെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് രാജന്‍ മാത്യു, സെക്രട്ടറി ബാബു പി. സൈമണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ബാബു പി. സൈമണ്‍ : 214 735 3999 റ്റി. സി. ചാക്കോ : 214 682 7672

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.