You are Here : Home / USA News

ഐ. സി. സി.അയർലണ്ട് പ്രസിഡന്റിന്റെ മാതാവ് ട്രെയിൻ തട്ടി മരണമടഞ്ഞു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Sunday, July 05, 2015 12:51 hrs UTC


ഏറണാകുളം : ഏറണാകുളം ആമ്പല്ലൂർ സ്വദേശിനി മറ്റം പാടത്തിൽ വീട്ടിൽ ത്രേസ്യാമ്മ (70 ) വയസ്സ് .മുളന്തുരുത്തി ചങ്ങൊലപ്പാടം റെയിവെ ക്രോസ്സിൽ വച്ച് കാൽ വഴുതി വീണു തലയ്ക്കു പരിക്കേറ്റു മരണമടഞ്ഞു.പരേത അമ്പലമുകൾ ഫാക്റ്റിൽ നിന്നും വെൽഫെയർ ആഫീസർ ആയി റിട്ടയർ ചെയ്തതിനു ശേഷം സുവിശേഷ  പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുക ആയിരുന്നു.റയിൽവേ ഗയിറ്റ് അടച്ച സമയത്ത് സുവിശേഷ സംബന്ധമായ നോടീസുകൾ വിതരണം ചെയ്യവേ ആണ് അപകടം സംഭവിച്ചത് .മക്കൾ -ലിങ്ക് വിനിസ്റ്റാർ (മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,അയർലണ്ട് ഒ ഐ സി സി പ്രസിഡണ്ട്‌  ) ,പ്രേസേന്റെർ ,സോഫി മെർലിൻ ,മരുമക്കൾ -സോഫിയ,സാബു,ജോണി .സംസ്കാരo ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ആമ്പല്ലൂർ സെന്റ്‌ ഫ്രാൻസിസ് അസ്സിസ്സി പള്ളിയിൽ നടക്കും.ഒ ഐ സി സി കാനഡ ,ഫെയ്ത്ത് ഫൌണ്ടേഷൻ കാനഡ,കാഞ്ഞിരമറ്റം പ്രവാസി അസോസിയഷൻ കാനഡ ,ഫ്രെണ്ട്സ് ഓഫ് കിഡ്സ്‌ ആമ്പല്ലൂർ (NRI  കൂട്ടായ്മ )എന്നീ സംഗടനകൾ പരേതയുടെ ആത്മാവിനു നിത്യ ശാന്തിക്ക് വേണ്ടി പ്രാർഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.