You are Here : Home / USA News

എക്യുമെനിക്കൽ വോളിബോൾ ടൂർണമെന്റിന് ഷിക്കാഗോ ഒരുങ്ങി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, July 07, 2015 11:17 hrs UTC

ഷിക്കാഗോ ∙ എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 5–ാമത് ഇന്റർ ചർച്ച് വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 12 ഞായറാഴ്ച നൈൽസിലെ ഫീൽഡ് മാൻ റിക്രിയേഷൻ സെന്ററിൽ (8000 W. Kathy Lane, Niles ) ഉച്ചക്ക് 1.20 മുതൽ മത്സരം ആരംഭിക്കും. 10 ടീമുകൾ പങ്കെടുക്കുന്ന അത്യന്തം വാശിയേറിയ മത്സരങ്ങൾ കാണികൾക്ക് ആവേശം പകരും. മത്സരങ്ങൾ ഷിക്കാഗോ സിറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. 16 ഇടവകകളുടെ സംഗമ വേദിയായ എക്യുമെനിക്കൽ കൗൺസിൽ ഷിക്കാഗോയുടെ മണ്ണിൽ അത്യന്തം ആവേശമുണർത്തി. കഴിഞ്ഞ നാളുകളിൽ നടത്തപ്പെട്ട വോളിബോൾ ടൂർണമെന്റിന് വമ്പിച്ച സ്വീകാര്യതയാണ് ഷിക്കാഗോയിലെ വോളിബോൾ പ്രേമികളിൽ ഉളവായിരിക്കുന്നത്. ഓരോ വർഷവും കാണികളുടെ വർധന കൂടി കൊണ്ടിരിക്കുന്നത് ടൂർണമെന്റിന്റെ ജനകീയ ആവേശത്തെ കാണിക്കുന്നു. പങ്കെടുക്കുന്ന ടീമുകൾക്ക് ആവേശം ഉണർത്തുന്ന കാണികളും ടൂർണമെന്റിനോട് അനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാം ചേർന്ന് ഉത്സവാന്തരീക്ഷം കൈവരിക്കുന്ന വോളിബോൾ ടൂർണമെന്റിനായി വിപുലമായ ക്രമീകരണങ്ങൾ സംഘാടകർ ഒരുക്കിയിരിക്കുന്നു.

 

വിജയികൾക്ക് എക്യൂമെനിക്കൽ കൗൺസിൽ നൽകുന്ന എവറോളിംഗ് ട്രോഫിയും, വ്യക്തി ഗത ചാംപ്യനുളള ട്രോഫിയും സമ്മാനിക്കും. വിവിധ സഭകളിലെ യുവജനങ്ങളെ ഒന്നിച്ച് അണിനിരത്താനും പ്രവർത്തന പന്ഥാവിൽ ഒത്തൊരുമിച്ചുളള പ്രയാണത്തിന് ഇപ്രകാരമുളള കായിക മത്സരങ്ങൾ നടത്തുന്നതിലൂടെ സാധിക്കുന്നു എന്നുളളത് അഭിമാനകരമായ സംഗതി ആണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നല്ല മാതൃക പുലർത്തുന്ന ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം എക്യുമെനിക്കൽ കൗൺസിൽ ‘ഫീഡ് മൈ സ്റ്റാർവിംഗ് ചിൽഡ്രൻ’ പ്രോഗ്രാമിനായി നൽകുന്നു. renjen വോളിബോൾ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി റവ. ബിനോയ് പി. ജേക്കബ് ചെയർമാനായും രജ്ഞൻ ഏബ്രഹാം കൺവീനറായും സാം തോമസ്, ടോണി ഫിലിപ്പ്, ജെയിംസ് പുത്തൻപുരയിൽ, ആന്റോ കവലക്കൽ, ജോൺസൻ വളളിയിൽ, ജോൺസൻ കണ്ണൂക്കാടൻ, ജോജോ ജോർജ് എന്നിവർ അക്ഷീണം പ്രയത്നിക്കുന്നു.

 

ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിലിനു രക്ഷാധികാരികളായി മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയ് ആലപ്പാട്ട്, ഫാ. ഡാനിയേൽ ജോർജ് (പ്രസിഡന്റ്), റവ. സോനു വർഗീസ് ( വൈ. പ്രസിഡന്റ്), ജോർജ് പണിക്കർ (സെക്രട്ടറി) മാത്യു മാപ്ലെറ്റ് (ജോ. സെക്രട്ടറി), ജോർജ് പി. മാത്യു (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു. ബെഞ്ചമിൻ തോമസ് ആൻഡ് ഫാമിലി, രാജു വിൻസെന്റ് ആൻഡ് ഫാമിലി, ബോബി ജേക്കബ് ആൻഡ് ഫാമിലി, സണ്ണി ഈരോരിക്കൽ(ന്യൂയോർക്ക് ലൈഫ്), ഏലിക്കുട്ടി ജോസഫ് േതനിയപ്ലാക്കൽ എന്നിവർ വോളിബോൾ ടൂർണമെന്റിന്റെ സ്പോൺസർമാരാണ്. കൂടുതൽ വിവരങ്ങൾക്ക് : റവ. ബിനോയ് പി. ജേക്കബ് (ചെയർമാൻ) : 773 886 0479 രജ്ഞൻ എബ്രഹാം (കൺവീനർ) : 847 287 0661

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.