You are Here : Home / USA News

യു.എസ്‌ വോയ്‌സ്‌ ഉദ്‌ഘാടനം ന്യൂയോര്‍ക്കില്‍ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 09, 2015 02:11 hrs UTC

ന്യൂയോര്‍ക്ക്‌: യു.എസ്‌ വോയ്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനം റവ.ഫാ. ജോസ്‌ കണ്ടത്തിക്കുടി യു.എസ്‌. വോയ്‌സിന്റെ ന്യൂയോര്‍ക്ക്‌ സ്റ്റുഡിയോയില്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ജോര്‍ഡിയുടെ ഭക്തിഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ ബാബു എഫ്രേം അതിഥികളെ സ്വാഗതം ചെയ്‌തു. തുടര്‍ന്ന്‌ മോഹന്‍ ചിറയില്‍ യു.എസ്‌ വോയ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കലാപരമായി കുട്ടികള്‍ക്കും മുതര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള സംവിധാനമാണ്‌ യു.എസ്‌ വോയ്‌സ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ആദ്യ സംരംഭം എന്ന നിലയില്‍ പ്രശസ്‌ത പിന്നണിഗായകരായ വാണിജയറാമും, സുജാതയും, ബാബൂ എഫ്രേമും ആലപിച്ച `സ്വര്‍ഗ്ഗ സിംഹാസനം' എന്ന ക്രിസ്‌തീയ ആല്‍ബത്തിന്റെ റീലീസ്‌ ഉടന്‍ നടക്കുന്നതാണ്‌.

ഇതിലെ ഗാനരചന ഫാ. ചെറിയാന്‍ കുനിയന്തോടത്തും, ഡോ. ജോര്‍ജ്‌ മരങ്ങോലിയും നിര്‍വഹിച്ചിരിക്കുന്നു. ആല്‍ബത്തിന്റെ സംഗീത സംവിധാനം നവാഗതനായ മധുകര്‍ലാല്‍ ന്യൂയോര്‍ക്ക്‌ ആണ്‌. യു.എസ്‌ വോയ്‌സിന്റെ സാരഥികളായ മധുകര്‍ ലാല്‍, ബാബു എഫ്രേം, മോഹന്‍ ചിറയില്‍ എന്നിവരെ ബഹു. കണ്ടത്തിക്കുടി അച്ചന്‍ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ഈ സംരംഭം വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും പ്രയോജനമാകട്ടെ എന്നാശംസിക്കുകയും ചെയ്‌തു. മധുകര്‍ ലാലിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങ്‌ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.