You are Here : Home / USA News

അമേരിക്കന്‍ മലയാളി ബിസിനസുകാര്‍ കേരളത്തിലേക്ക്‌

Text Size  

Story Dated: Saturday, July 25, 2015 10:35 hrs UTC

ന്യൂജേഴ്‌സി: കേരളത്തിലെ വ്യാവസായിക പ്രമുഖരെ അമേരിക്കയിലേക്ക്‌ ക്ഷണിക്കുന്നതിനായി കേരളാ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ അംഗങ്ങള്‍ കേരളത്തിലേക്ക്‌ യാത്രതിരിച്ചു. കെ.സി.സി.എന്‍.എയുടെ പ്രസിഡന്റ്‌ തോമസ്‌ മൊട്ടയ്‌ക്കല്‍, ചെയര്‍മാന്‍ ദിലീപ്‌ വര്‍ഗീസ്‌, സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്‌സ്‌ ജോണ്‍, അംഗങ്ങളായ അനിയന്‍ ജോര്‍ജ്‌, രാജ്‌ ദാനിയേല്‍, അറ്റോര്‍ണി തോമസ്‌ അലന്‍, ജിബി തോമസ്‌, ജോണ്‍ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പോതോളം ബിസിനസുകാരാണ്‌ കേരളത്തിലേക്ക്‌ പുറപ്പെട്ടിരിക്കുന്നത്‌. ഇത്ര വിപുലമായി കേരളത്തില്‍ ഇതാദ്യമായാണ്‌ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.പ്രമുഖ വ്യവസായ ഗ്രൂപ്പായ ഒലീവിന്റെ കൊച്ചി കടവന്ത്രയിലെ ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ ആതിഥേയത്വം വഹിക്കുന്ന ഈ ഇന്റര്‍നാഷണല്‍ ബിസിനനസ്‌ മീറ്റ്‌ ഓഗസ്റ്റ്‌ 5-ന്‌ ബുധനാഴ്‌ച വൈകുന്നേരം 4.30-ന്‌ ആരംഭിക്കുന്നു. അമേരിക്കയിലെ ബിസിനസ്‌ നിക്ഷേപ സാധ്യതകള്‍, വ്യാവസായിക സംരംഭങ്ങള്‍, ബിസിനസുകാര്‍ക്ക്‌ ഗ്രീന്‍കാര്‍ഡ്‌ ലഭിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍, അമേരിക്കയില്‍ ശാഖകള്‍ തുടങ്ങിയാലുള്ള ഗുണങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച്‌ പ്രഗത്ഭര്‍ നയിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്‌. ജോയി അലൂക്കാസ്‌, എം.എ യൂസഫലി, ബീന കണ്ണന്‍ തുടങ്ങി കേരളത്തിലെ ഒരുപിടി മുന്‍നിര വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ മീറ്റ്‌ രാത്രിയിലെ സോഷ്യല്‍ അവറിനോടൊപ്പം നടക്കുന്ന ഡിന്നറോടെ സമാപിക്കും.

കെ.സി.സി.എന്‍.എയുടെ അന്താരാഷ്‌ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍ (732 915 8813), യു.എസ്‌ കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്‌ (908 337 1289), ഇന്ത്യ കോര്‍ഡിനേറ്റര്‍ ജെ. ദാമോദരന്‍ (91 98460 23440) എന്നിവരുടെ പക്കല്‍ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ജോ പേരാവൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.