You are Here : Home / USA News

മിഡ് വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം കോണ്‍ഫ്രന്‍സും കലാമേളയും ആഗസ്റ്റ് 1ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, July 27, 2015 11:39 hrs UTC

ചിക്കാഗോ : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം മിഡ്- വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന റീജണല്‍ കോണ്‍ഫ്രന്‍സും കലാമേളയും ഓഗസ്റ്റ് 1, ശനിയാഴ്ച നടക്കും. ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ദേവലായത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന റീജണല്‍ കോണ്‍ഫ്രന്‍സില്‍ ഭദ്രാസന യുവന സഖ്യത്തിന്റെ ഈ വര്‍ഷത്തെ പഠന വിഷയമായ 'Hospitality in the context of growing dehumanization: Towards a practice of faith' എന്ന വിഷയത്തെ ആസ്പദമാക്കി റീജണല്‍ പ്രസിഡന്റ് റവ.എബ്രഹാം സകറിയ ക്ലാസ്സെടുക്കും. മിഡ്-വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെട്ട വിവിധ മാര്‍ത്തോമ്മാ ദേവാലയങ്ങളിലെ വൈദീകരും, യുവജന സഖ്യ അംഗങ്ങളും പങ്കെടുക്കുന്ന ഈ യോഗത്തിലേക്ക് ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി യുവജനസഖ്യം റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.