You are Here : Home / USA News

കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി ഓണം 2015 ഓഗസ്റ്റ്‌ 30 ഞായറാഴ്ച്ച

Text Size  

Story Dated: Monday, July 27, 2015 11:44 hrs UTC

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (കാന്‍ജ്‌ ) ഓണം 2015 ഓഗസ്റ്റ്‌ 30 ഞായറാഴ്ച്ച ആഘോഷിക്കുന്നു. മോണ്ട്ട് ഗോമ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഓണാഘോഷത്തില്‍ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും പുലികളി അടക്കം വിവിധ തനതു കേരള കലാരുപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന വിവിധ കലാപരിപാടികളിൽ അമേരിക്കയിലെയും കേരളത്തിലെയും കഴിവുറ്റ കലാകാരന്മാർ പങ്കെടുക്കുന്നു, പ്രശസ്ത ഗായകർ ചേർന്ന് ഒരുക്കുന്ന സംഗീത സായാന്ഹ്നം കാന്‍ജ്‌ ഓണാഘോഷത്തിനു മാറ്റ് കൂട്ടും , കാന്‍ജ്‌ മാസ്റ്റർ പീസ്‌ അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയ നിരവധി പരിപാടികൾ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്.

 

ഇതിനോടനുബന്ധിച്ച് വെള്ളിയാഴ്ച എഡിസണ്‍ ഹോട്ടലിൽ വച്ച് കാന്‍ജ്‌ പ്രസിഡന്റ്‌ ജയ്‌ കുളമ്പിൽ ഓണം കണ്‍വീനര്‍ അജിത്‌ ഹരിഹരൻ,കോ കണ്‍വീനേഴ്സ് ജിനേഷ് തമ്പി, ജിനു അലക്സ്‌,തോമസ്‌ ജോർജ്, ട്രസ്ടീ ബോർഡ്‌ ചെയർമാൻ സജി പോൾ സെക്രട്ടറി സ്വപ്ന രാജേഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണം പ്രോഗ്രാം ടിക്കറ്റ്‌ കിക്ക്‌ ഓഫ്‌ ചടങ്ങില്‍ ദിലീപ്‌ വര്‍ഗീസ്‌, ജേക്കബ്‌ കുര്യാക്കോസ്, അനിയൻ ജോർജ്, സുനിൽ ട്രൈ സ്റ്റാർ,രാജു പള്ളത്ത്, മധു രാജൻ തുടങ്ങിയ അനേകം പ്രമുഖര്‍ ചടങ്ങിൽ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി ഔപചാരികമായി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

കാന്‍ജ്‌ ട്രസ്ടി ബോർഡ്‌ മെമ്പർ ജിബി തോമസ്‌, ആനി ജോർജ്, മാലിനി നായർ, ജോസ് വിളയിൽ, സ്മിത മനോജ്‌ ,മുൻ പ്രസിഡന്റ്‌ ജോയ് പണിക്കർ,കെ എസ് എൻ ജെ പ്രസിഡന്റ്‌ ബോബി തോമസ്‌,ഹരി കുമാർ രാജൻ, സണ്ണി വാലിപ്ളാക്കൽ,ജോണ്‍, ജോസ് തേൻപ്ലാക്കൻ,ആനി ലിബു, ജോസ് എബ്രഹാം, ജിതേഷ് നമ്പ്യാർ, ഷീല ശ്രീകുമാർ, രാജൻ ചീരൻ,ഷിറാസ് യുസഫ്,സോഫി,തങ്കമണി അരവിന്ദൻ, സോബിൻ, ജോണ്‍ മാർട്ടിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു കണ്‍വീനേഴ്സ് നോടൊപ്പം പ്രസിഡന്റ്‌ ജയ്‌ കുളമ്പിൽ, വൈസ് പ്രസിഡന്റ്‌ റോയ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്‌, ജോയിന്റ് സെക്രട്ടറി ജയൻ എം ജോസഫ്‌, ട്രഷറർ, അലക്സ്‌ മാത്യു, ജോയിന്റ് ട്രഷറർ പ്രഭു കുമാർ, ദീപ്തി നായർ, രാജു കുന്നത്ത്, അബ്ദുള്ള സൈദ്‌, ജെസ്സിക തോമസ്‌, ജോസഫ്‌ ഇടിക്കുള തുടങ്ങിയവർ ഉള്ള വിപുലമായ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്നും ടിക്കറ്റ്‌ ലഭിക്കുന്നതിന് കാന്‍ജ്‌ വെബ്സൈറ്റ് www.kanj.org സന്ദർശിക്കണമെന്ന് ട്രഷറർ അലക്സ്‌ മാത്യു നിർദേശിച്ചു.

 

ഓണാഘോഷങ്ങളുടെ സ്പോണ്‍സേഴ്സ് ആയി മെഡ് സിറ്റി റിട്ടയേർ മെന്റ് ഹോംസ് ,ടൌണ്‍ ഹോംസ് സിഗ്നേചർ പ്രീമിയം അപ്പാർറ്റ്മെന്റ്സ്, പബ്ലിക്‌ ട്രസ്റ്റ് തുടങ്ങിയവർ ആണ് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. ഏഷ്യാനെറ്റ്‌,പ്രവാസി ചാനൽ, അശ്വമേധം ന്യൂസ്‌, സംഗമം ന്യൂസ്‌ ജോണ്‍ മാർട്ടിൻ പ്രൊഡക്ഷൻസ് തുടങ്ങിയ മാധ്യമ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ക്ഷണിക്കുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ്‌ അറിയിച്ചു. വാർത്ത : ജോസഫ്‌ ഇടിക്കുള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.