You are Here : Home / USA News

സ്വാമി ഉദിത് ചൈതന്യജിയുടെ നാരായണീയ സപ്താഹം ന്യൂയോര്‍ക്കില്‍ നടത്തുന്നു

Text Size  

Story Dated: Wednesday, July 29, 2015 10:48 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക് : അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ ഇദംപ്രഥമമായി നടത്തുന്ന നാരായണീയം ആയുരാരോഗ്യ സപ്താഹത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിക്കുന്നു. ന്യൂയോര്‍ക്കിലെ ക്വീന്‍സ് വില്ലേജിലുള്ള 9530, 225 സ്ട്രീറ്റില്‍, (95-30, 225 Street, Queens Village, NY 11429, ഫോണ്‍ 718 7409400)ഉള്ള ശനീശ്വ്വര ക്ഷേത്രത്തില്‍ വച്ചാണ് സപ്താഹം നടത്തപ്പെടുന്നത്. യജ്ഞാചാര്യന്‍ സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന നാരായണീയ സപ്താഹ യജ്ഞത്തില്‍ പങ്കെടുത്ത് നാരായണീയ പാരായണം ചെയ്യുന്നതിന് താല്പര്യമുള്ള ഭക്തജനങ്ങള്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. ഓഗസ്റ്റ് 16 ഞായറാഴ്ച്ച വൈകിട്ട് നാലു മണിക്ക് ആരംഭിക്കുന്ന സപ്താഹം അടുത്ത ഞായറാഴ്ച്ച ഓഗസ്റ്റ് 23ന് ഉച്ച കഴിഞ്ഞ് പര്യവസാനിക്കുന്നതും ആണ്. എല്ലാ ദിവസവും വൈകിട്ട് മൂന്നു മണി മുതല്‍ യജ്ഞ പൌരാണികന്‍ ശ്രീ ജയപ്രകാശ് നായരുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം ആരംഭിക്കുന്നതും തദവസരത്തില്‍ പേരുകള്‍ മുന്‍കൂട്ടി നല്‍കുന്ന ഭക്തജനങ്ങള്‍ക്ക് യജ്ഞശാലയില്‍ നാരായണീയം പാരായണം ചെയ്യാവുന്നതുമാണ്.

 

കുട്ടികള്‍ക്കുള്ള ഭക്തി വേദാന്ത ക്ലാസ്സുകള്‍ എല്ലാ ദിവസവും നടത്തുന്നതാണ്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ഹൈന്ദവ ധര്‍മ്മം എന്താണെന്നു മനസിലാക്കുവാന്‍ പുതു തലമുറയ്ക്ക് കിട്ടുന്ന ഈ അസുലഭ സന്ദര്‍ഭം വിനിയോഗിക്കണമെന്ന് താല്പര്യപ്പെടുന്നു. ലോക നന്മക്കായി പ്രതിഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുക എന്ന തത്വം സാര്‍വത്രികമായി നടത്തുവാന്‍ ഉദ്‌ബോധിപ്പിക്കുന്ന ഉദിത് ചൈതന്യജിയുടെ വേദാന്ത ക്ലാസ്സുകളിലേക്കും പ്രഭാഷണ പരമ്പരകളിലേക്കും ജാതി മതഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു. ഓഗസ്റ്റ് 16 ഞായറാഴ്ച്ച നാലു മണിക്ക് ഉദ്ഘാടനവും തുടര്‍ന്ന് ആചാര്യവരണം, യജ്ഞ പൌരാണിക വന്ദനം, ഉദിത് ചൈതന്യജിയുടെ ആമുഖ പ്രഭാഷണം, നാട്യരംഗയുടെ (ചമ്യേമ കിേെശൗേലേ ീള ഗമവേമസ, ആമിഴമഹീൃല), രാധാകൃഷ്ണ നൃത്തം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 22 ശനിയാഴ്ച വൈകിട്ട് ശ്രീമതി വനജ നായരുടെ നേതൃത്വത്തിലുള്ള കലാ പ്രതിഭകളുടെ ഭക്തി രസപ്രധാനമായ ക്ഷേത്ര കലാ നൃത്തങ്ങളും, സപ്താഹ സമാപന ദിവസമായ ഓഗസ്റ്റ് 23ന് സ്വാമിജിയുടെ പ്രഭാഷണത്തിന് ശേഷം സുപ്രസിദ്ധ ഗായകനായ ശ്രീ മനോജ് കൈപ്പിള്ളി നയിക്കുന്ന അയ്യപ്പ ഭക്തിഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. മറ്റെല്ലാ ദിവസങ്ങളിലും വൈകിട്ട് സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണത്തിന് ശേഷം വിവിധ ഭജനസംഘങ്ങളുടെ ഭജനയും ഉണ്ടായിരിക്കുന്നതാണ്. ഏവരുടെയും നിര്‍ലോഭമായ സഹായ സഹകരണവും സാന്നിധ്യവും അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജയപ്രകാശ് നായര്‍ (യജ്ഞ പൌരാണികന്‍) 8455072621, ഗോപിനാഥ് കുറുപ്പ് ( പ്രസിഡന്റ്) 8455483938, സജി കരുണാകരന്‍ (സെക്രട്ടറി), 6318895012, രാജഗോപാല്‍ കുന്നപ്പള്ളില്‍ (പബ്ലിക് റിലേഷന്‍സ്) 9174400466.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.