You are Here : Home / USA News

ഡോ. പോളി മാത്യു അറമ്പാന്‍കുടി (സോമതീരം) അന്തരിച്ചു

Text Size  

Story Dated: Friday, July 31, 2015 09:53 hrs UTC

കൊളോണ്‍: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സമുന്നത നേതാക്കളിലൊരാളായ ഡോ. പോളി മാത്യു അറമ്പാന്‍കുടി (സോമതീരം) അന്തരിച്ചു. തിരുവനന്തപുരത്ത് ജൂലൈ 31ന്, വെള്ളി രാവിലെ ഏഴിനായിരുന്നു അന്ത്യം. സംസ്‌കാരം ശനി ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തില്‍. ഭാര്യ: ജര്‍മനിയില്‍ അധ്യാപികയായിരുന്ന ട്രീസ. മക്കള്‍: ജയിംസ് പോളി (ജെഎംഡി സോമതീരം), ഡോ. ജിംസണ്‍ പോളി, ജോണ്‍സ് പോളി. സോമതീരം സോമതീരം ഹെല്‍ത്ത് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മാനേജിംഗ് ഡയറക്ടര്‍, കൂടാതെ ആയുര്‍ ടൂര്‍സ് ആന്‍ഡ് പ്രമോഷന്‍സ് മോണ്‍ഹൈം, ജര്‍മനിയുടെ സ്ഥാപകനും എംഡിയുമാണ്. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സജീവപ്രവര്‍ത്തകനും മുന്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പോളി നിലവില്‍ ഡബ്ല്യുഎംസിയുടെ ഗ്ലോബല്‍ ഗുഡ്‌വില്‍ അംബാസഡറുമാണ്. സ്വദേശ,വിദേശ മലയാളികളുടെ സമഗ്രമായ ഉന്നമത്തിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. ടൂറിസം രംഗത്തെ മികച്ച സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ വ്യവസായം, കല, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. കോതമംഗലമാണ് സ്വദേശം. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി കേരളത്തിന്റെ ആയുര്‍വേദത്തെ ആഗോളതലത്തില്‍ എത്തിക്കാന്‍ യത്‌നിച്ച വ്വക്തിയെന്ന നിലയില്‍ ഡോ. പോളി വിവിധ തലങ്ങളില്‍ നിന്നും വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ബര്‍ലിന്‍ ഐടിബിയില്‍ നിരവധി തവണ പുരസ്‌കാരം നേടിയിട്ടുണ്ട്. നിറക്കാഴ്ച എന്ന മലയാള സിനിമ നിര്‍മിച്ചിട്ടുണ്ട്. ഡോ. പോളിയുടെ ആകസ്മിക നിര്യാണത്തില്‍ ജര്‍മന്‍ മലയാളി സംഘടനകളും വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സും അനുശോചിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.