You are Here : Home / USA News

സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ

Text Size  

Story Dated: Saturday, August 01, 2015 10:37 hrs UTC

 ജിനേഷ് തമ്പി

 

ന്യൂ ജേഴ്സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ്‌ ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ (OVBS)വിജയകരമായി സംഘടിപ്പിച്ചു. നാല്പതിൽ കൂടുതൽ കുട്ടികളും അവരുടെ മാതാപിതാക്കളും , നിരവധി സുഹൃത്തുക്കളും പങ്കെടുത്ത വെക്കേഷൻ ബൈബിൾ സ്കൂൾ കുട്ടികൾക്ക് അവിസ്മരണീയ അനുഭവമായി. MGOCSM മെമ്പർമാരും , സണ്‍‌ഡേ സ്കൂൾ അധ്യാപകരും OVBS വിജയകരമായി സംഘടിപ്പിക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ചു ഉത്ഘാടന ചടങ്ങിൽ ശ്രീ ട്ടൈറ്റസ് മാത്യു പ്രസംഗം നടത്തിയപ്പോൾ സണ്‍‌ഡേ സ്കൂൾ പ്രിൻസിപ്പൽ ശ്രീ എബി തരിയൻ കുട്ടികളെയും മറ്റു വിശിഷ്ട അതിഥികളേയും OVBSലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു .

 

 

കോളോസിയൻ 3:1 ആധാരമാക്കി "ഉയരത്തിൽ ഉള്ളത് അന്വേഷിക്കുക" എന്നതായിരുന്നു ഇക്കൊല്ലത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ പ്രമേയം. ഈ പ്രമേയത്തെ ആസ്പദമാക്കി കുട്ടികൾ പാട്ട്, കഥകൾ എന്നിവ ഹൃദ്യസ്തമാക്കി OVBS ന്റെ പര്യവസാന ദിവസം പള്ളി വികാരി റവ:ഫാ. ബാബു. കെ .മാത്യു നേതൃത്വം കൊടുത്ത് ദേവാലയത്തിന് ചുറ്റും നടത്തിയ വർണശബളമായ പ്രദക്ഷിണം കുരുന്നുകളുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിൽ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. പ്രദക്ഷിണത്തിന്റെ ഉടനീളം കുട്ടികൾ OVBS മുദ്രാവാക്യം വിളികളിൽ ജാഗരൂകരായിരുന്നു. പള്ളി വികാരി റവ:ഫാ. ബാബു. കെ .മാത്യു കുട്ടികളോട് യേശു തമ്പുരാന്റെ വചനങ്ങളിൽ ഊന്നി ജീവിക്കേണ്ട ആവശ്യത്തിൽ ഊന്നി സംസാരിച്ചു .അവസാന ദിവസത്തെ പരിപാടികളിൽ കുട്ടികളെ നാലു ഗ്രൂപ്പ്‌ ആയി തിരിച്ചു വ്യത്യസ്തമായ കലാപരിപാടികൾ കാഴ്ച വെച്ചു. കേരളത്തിൽ നിന്നും വന്ന റവ:ഫാ.സ്റ്റാൻലി ജോണ്‍ OVBS ഇൽ സജീവ സാന്നിധ്യമായിരുന്നു. പള്ളി ജോയിന്റ് സെക്രട്ടറി അജു തരിയൻ വോട്ട് ഓഫ് താങ്ക്സ് പറയുന്നതിന് ഒപ്പം കുട്ടികൾക്കുള്ള വെക്കേഷൻ ബൈബിൾ സ്കൂൾ സമ്മാനങ്ങളും വിതരണം ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.