You are Here : Home / USA News

ശ്രീനാരായണ അസോസിയേഷന്‍ പിക്‌നിക്കും ഫാമിലി സ്‌പോര്‍ട്‌സ്‌ ഡേയും

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Monday, August 03, 2015 10:53 hrs UTC

 
ടൊറന്റോ: ശ്രീ നാരായണ അസോസിയേഷന്‍ ടൊറോണ്ടൊ, ഈ വര്‍ഷത്തെ സമ്മര്‍ പിക്‌നിക്കും ഫാമിലി സ്‌പോര്‍ട്‌സ്‌ ഡേയും ജൂലൈ 25 ശനിയാഴ്‌ച രാവിലെ, പത്തര മുതല്‍ വൈകുന്നേരം ആറ്‌ മണി വരെ  മീഡോവെയില്‍ കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു. ഇരുന്നൂറോളം പേര്‍ പങ്കെടുത്ത സംഗമത്തില്‍
വൈവിധ്യമാര്‍ന്ന കായിക പരിപാടികള്‍, രസകരമായ മറ്റു കളികള്‍, നാനാതരം ഭക്ഷണ വിഭവങ്ങള്‍ എന്നിവ മേമ്പൊടികളായി. കുട്ടികള്‍ക്ക്‌ മാത്രമായി ഫേയ്‌സ്‌ പെയിന്റിംഗ്‌, നെയില്‍ ആര്‍ട്ട്‌, മെഹന്തി, ബലൂണ്‍ ട്വിസ്റ്റ്‌, മിഠായി പെറുക്കല്‍ എന്നിവയും, മുതിര്‍ന്നവര്‍ക്കായി വടം വലി, ലെമണ്‍ ആന്‍ഡ്‌സ്‌പൂണ്‍ റെയ്‌സ്‌ , ബിങ്കൊ, മുസിക്കല്‍ചെയര്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. ക്രിയാത്മകവും ഊര്‍ജ്ജസ്വലവുമായിരുന്ന പരിപാടികളോടനുബന്ധിച്ചുനടന്ന ഫുഡ്‌ െ്രെഡവ്‌ വളരെ വിജയകരമാക്കിത്തീര്‍ക്കുവാനും ഇതിനോടൊപ്പം സംഘാടകര്‍ക്ക്‌ സാധിച്ചു.

പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ഈ സംഗമം വിജയകരമാക്കിത്തീര്‍ക്കാന്‍ സഹകരിച്ച ഓരോ അംഗങ്ങള്‍ക്കും ശ്രീ നാരായണ അസോസിയേഷന്‍ ടൊറോണ്ടൊയുടെ പ്രസിഡന്റ്‌ ശ്രീ. ശ്രീകുമാര്‍ ജനാര്‍ദ്ദനന്‍പ്രത്യേകം നന്ദി അറിയിച്ചു. അതോടൊപ്പം ഭക്ഷണം, ആര്‍ട്ട്‌ ആന്‍ഡ്‌ ക്രാഫ്‌റ്റ്‌ ബൂത്ത്‌, കുട്ടികളുടെ മത്സരങ്ങള്‍ എന്നിവയ്‌ക്ക്‌ മേല്‍നോട്ടം വഹിക്കുകയും നിസ്വാര്‍ത്ഥതയോടെ ചുമതലകള്‍ കൈകാര്യം ചെയ്യുകയും ചെയ്‌ത വളണ്ടിയര്‍മാര്‍ക്കും, എക്‌സിക്യുട്ടീവ്‌ അംഗങ്ങള്‍ക്കും കൂടാതെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌ത ശ്രീ മനോജ്‌ കരാത്തക്കും അദ്ദേഹം ശ്രീ നാരായണ അസോസിയേഷന്‍ ടൊറോണ്ടോയുടെ പേരില്‍ നന്ദി രേഖപ്പെടുത്തി.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.