You are Here : Home / USA News

മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്‌ക്കോപ്പല്‍ രജത ജൂബിലി ഓഗസ്റ്റ് 26 ന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, February 23, 2018 01:25 hrs UTC

ഫിലഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്‌കോപ്പല്‍ രജത ജൂബിലി ആഘോഷപരിപാടികള്‍ ഓഗസ്റ്റ് 26 ഞായറാഴ്ച വൈകിട്ട് 5നു നടക്കുന്നു. ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാങ്ക്വറ്റ് സമ്മേളനത്തില്‍ സഭയുടെ പരമാധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, മറ്റു മെത്രാപ്പോലീത്തമാര്‍, ഇതര സഭാ നേതാക്കള്‍, എക്യൂമിനിക്കല്‍ പ്രസ്ഥാന വക്താക്കള്‍, സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരൊക്കെ പങ്കെടുക്കുന്നു. ന്യുറോഷയിലുള്ള ഗ്രീന്‍ട്രീ കണ്‍ട്രി ക്ലബ് സമുച്ചയത്തിലാണു പ്രോഗ്രാം നടക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ ഇടവകകള്‍ സന്ദര്‍ശിച്ചു വരികയാണ്.

 

ഫെബ്രുവരി 18 ഞായറാഴ്ച ഫിലഡല്‍ഫിയ അണ്‍റൂ അവന്യുവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. എം. കെ. കുറിയാക്കോസ് സ്വാഗതം ചെയ്തു. സഹവികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ. സുജിത് തോമസ്, കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി, സഭാ മാനേജിങ് കമ്മിറ്റി അംഗം ജോര്‍ജ് തുമ്പയില്‍ എന്നിവരും പങ്കെടുത്തു. ഫാ. സുജിത് തോമസ്, ഡോ. ഫിലിപ്പ് ജോര്‍ജ്, സാജന്‍ മാത്യു എന്നിവര്‍ സംക്ഷിപ്ത വിവരണം നല്‍കി. ജൂബിലി ബാങ്ക്വറ്റിന്റെ ആദ്യ ടിക്കറ്റ് ഇടവകാംഗം ബിന്നി ചെറിയാന്‍ ഏറ്റുവാങ്ങി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജനറല്‍ കണ്‍വീനര്‍ : ഡോ. ഫിലിപ്പ് ജോര്‍ജ് :646 361 9509 ഭദ്രാസന സെക്രട്ടറി : ഫാ. സുജിത് തോമസ്: 516 754 0743

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.