You are Here : Home / USA News

ഒക്കലഹോമ സൗത്ത് വെസ്റ്റ് റീജിയണ്‍ എക്യൂമിനിക്കല്‍ ബാഡ്മിന്റന്‍ മത്സരം മാര്‍ച്ച് 10ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 28, 2018 12:50 hrs UTC

ഒക്കലഹോമ: സൗത്ത് വെസ്റ്റ് റീജിയന്‍ എക്യൂമിനിക്കല്‍ ബാറ്റ്മിന്റന്‍(Badminton) മത്സരങ്ങള്‍ മാര്‍ച്ച് 10 ന് രാവിലെ പത്തു മുതല്‍ നാലുവരെ. ഒക്കലഹോമ എഡ്മണ്‍ഡ് ഹൈവ് ജിമ്മില്‍ നടക്കുന്ന മത്സരങ്ങളില്‍ പതിനാറു വയസ്സിനു മുകളില്‍ പ്രായമുള്ള യുവതിയുവാക്കള്‍ക്ക് പങ്കെടുക്കാവുന്നതാണ്. സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാര്‍ച്ച് നാലിനാണ് റജിസ്‌ട്രേഷന്റെ അവസാന തിയ്യതിയായി നിശ്ചയിച്ചിരിക്കുന്നത്. ഒക്കലഹോമ മാര്‍ത്തോമാ ചര്‍ച്ച് യുവജനസഖ്യമാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയിലെ കുട്ടികള്‍ക്കായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അതതു ഇടവക വികാരിമാരില്‍ നിന്നുള്ള കത്ത് ഹാജരാക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സാന്‍പൊ തോമസ്(Sacncho Tlamon)- (405-882-4150), അനില്‍ വര്‍ഗീസ്(405-317-5916) എന്നീ യുവജനസഖ്യം പ്രതിനിധികളുമായി ബന്ധപ്പെടണമെന്ന് ഒക്കലഹോമ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ.തോമസ് കുര്യന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.