You are Here : Home / USA News

ഡാളസില്‍ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 16, 17, 18 തീയതികളില്‍

Text Size  

Story Dated: Thursday, March 01, 2018 12:53 hrs UTC

ഷാജി രാമപുരം

ഡാലസ്: ഡാലസിലെ ഏഴ് ഓര്‍ത്തഡോക്‌സ് ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 16, 17, 18(വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഇര്‍വിങ് സെന്റ്. ജോര്‍ജ് ദേവാലയത്തില്‍ വച്ച്(1627 E Shady Grove Rd, Irving Texas, 75060) നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രൊഫസറും, അഖില മലങ്കര ഓര്‍ത്തഡോക്‌സ് വൈദിക സംഘം സെക്രട്ടറിയുമായ റവ.ഫാ.തോമസ് വര്‍ഗ്ഗീസ്(സജി അമയില്‍ അച്ചന്‍) മുഖ്യ പ്രസംഗകന്‍ ആയിരിക്കും. എല്ലാ ദിവസവും വൈകുന്നേരം സന്ധ്യാനമസ്‌കാരത്തോടു കൂടി ആരംഭിക്കുന്ന യോഗത്തില്‍ ഡാളസിലെ എല്ലാ വൈദികരും സംബന്ധിക്കുന്നതാണ്. വെള്ളിയാഴ്ച ഏഴു മണിക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ആറര മണിക്കും സന്ധ്യാനമസ്‌കാരം ആരംഭിക്കും. ഡാളസിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള ഗായകസംഘ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.

 

കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ആയ ഇര്‍വിങ് സെന്റ് ജോര്‍ജ് ഇടവക വികാരി റവ.ഫാ. തമ്പാന്‍ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഗാര്‍ലാന്‍ഡ് സെന്റ് ഗ്രിഗോറിയോസ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ്. മേരീസ് വലിയപള്ളി, കരോള്‍ട്ടണ്‍ സെന്റ് മേരീസ്, ഡാളസ് സെന്റ് തോമസ്, പ്ലേനോ സെന്റ് പോള്‍സ്, ഡാളസ് സെന്റ് ജെയിംസ് മിഷന്‍ ചര്‍ച്ച് എന്നീ ഇടവകകളിലെ വികാരിമാരും, ഡാളസ് മെട്രോപ്ലെക്‌സില്‍ ഉള്ള മറ്റു വൈദികരും, ഇടവക പ്രതിനിധികളും, ആത്മീയ സംഘടനാ ഭാരവാഹികളും ഉള്‍പ്പെടുന്ന സംയുക്ത കമ്മറ്റി പരിപാടികളുടെ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് വരുന്നു. ആത്മീയ ഉണര്‍വ് നല്‍കുന്ന ഈ ത്രിദിന ദൈവ വചനഘോഷണ സമ്മേളനത്തില്‍ സംബന്ധിച്ച് ഈ നോമ്പുകാലം അനുതാപത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും അവസരം ആക്കിതീര്‍ക്കുവാന്‍ ഡാലസിലെ എല്ലാ ക്രിസ്തീയ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.തമ്പാന്‍ വര്‍ഗ്ഗീസ്: (കണ്‍വീനര്‍)-469 583 5914 അലക്‌സ് വര്‍ഗ്ഗീസ്: (സെക്രട്ടറി)-214 282 4238 സ്മിതാ ഗീവര്‍ഗ്ഗീസ്:(ട്രഷറാര്‍)-214 662 7070

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.