ജോയ് തുമ്പമണ്‍
ഹൂസ്റ്റണ്‍: ഐ.പി.സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ഉണര്‍വ്വ് യോഗങ്ങളും വചനഘോഷണവും മാര്‍ച്ച് 10,11 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഹൂസ്റ്റണില്‍ വച്ചു നടക്കുന്നതാണ്. വിലാസം: 11120 സൗത്ത് പൊസ്റ്റു ഓക്ക് റോഡ്, ഹൂസ്റ്റണ്‍, ടെക്സസ്. ഐ.പി.സിയുടെ ജനറല്‍ സെക്രട്ടറിയും, ഉണര്‍വ് പ്രാസംഗീകനുമായ പാസ്റ്റര്‍ കെ.സി ജോണ്‍ മുഖ്യ പ്രാസംഗീകനായിരിക്കും. ഈ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് പാസ്റ്റര്‍ ഷാജി ദാനിയേല്‍, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ റോയിമോന് കോശി, സെക്രട്ടറി ജോസഫ് കുര്യന്, ട്രഷറര്‍ ജെയ്സണ്‍ ജോസഫ്, മീഡിയ- ജോയ് തുമ്പമണ്‍ എന്നിവരെ കൂടാതെ വിവിധ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സാമുവേല്‍ ജോസ് (281 261 8488).
Comments