You are Here : Home / USA News

ചാക്കോ കുര്യൻ ഫൊക്കാന ഓഡിറ്റർ സ്‌ഥാനത്തേക്ക്‌

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Thursday, March 08, 2018 10:38 hrs UTC

ഫ്ലോറിഡ:ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിലേക്കുള്ള ഓഡിറ്റർ ആയി ഒർലാൻഡോയിൽ നിന്നുള്ള പ്രമുഖ സംഘടന പ്രവർത്തകനും വ്യവസായിയുമായ ചാക്കോ കുര്യൻ മത്സരിക്കുന്നു. ഫൊക്കാനയുടെ മുതിർന്ന നേതാവും ഒർലാൻഡോ റീജിയണൽ മലയാളി അസോസിയേഷൻ (ഓര്മ)മുൻ പ്രസിഡൻ്റുമായ ചാക്കോ നിലവിൽ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമാണ്. തൻറെ ജീവിതം തന്നെ വിജയഗാഥയായി രചിച്ച ചരിത്രവുമായാണ് ചാക്കോയുടെ രംഗപ്രവേശം. കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർ ആയി ജീവിതം ആരംഭിച്ച ചാക്കോ 40 വര്ഷം മുമ്പ് അമേരിക്കയിൽ കുടിയേറുമ്പോൾ നല്ലൊരു ജോലി എന്ന സ്വപ്നം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആഗ്രഹം പൂർത്തീകരിക്കപ്പെട്ടത് ട്രാഫിക് പോലീസ് ഓഫീസറുടെ റോളിലായിരുന്നു. 1979 മുതൽ 1982 വരെ നീണ്ടുനിന്ന ആ ജോലിക്കു ശേഷം ന്യൂയോർക്ക് എമർജൻസി മെഡിക്കൽ സർവീസിൽ (NYEMS) ഇൽ നാലു വര്ഷം എമർജൻസി മെഡിക്കൽ ടെക്നീഷൻ ആയി ജോലി ചെയ്തു.

അന്ന് ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യക്കാരൻ NYEMS ഇൽ ജോലി ചെയ്‌യുന്നത്‌. ഇതിനിടെ നഴ്സിംഗ് പഠിച്ചു പാസ്സായി മെയിൽ നേഴ്സ് ആയി ജോലി ആരംഭിച്ചു. കൂടുതൽ ജോലി സുരക്ഷിതത്വം നോക്കിയായിരുന്നു നഴ്‌സിംഗിലേക്കുള്ള ചുവടുമാറ്റം. ന്യൂയോർക്കിലെ സെയിന്റ് ജോസഫ് മേരി ഇമ്മാക്കുലേറ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് 1994 ഇൽ ഫ്ളോറിഡയിലേക്കു താമസം മാറ്റി. അവിടെ 19 വർഷം ലീസ്‌ബർഗ് റീജിയണൽ മെഡിക്കൽ സെന്ററിൽ ഓപ്പൺ ഹാർട്ട് സർജറി ഡിപ്പാർട്ടുമെൻറ്റിൽ നേഴ്സ് ആയി സേവനം ചെയ്ത ശേഷം നാലു വര്ഷം മുൻപ് വിരമിച്ചു. ഇതിനിടെ പലയിടത്തായി ഗ്യാസ് സ്റ്റേഷനുകളും ആരംഭിച്ചു, ഇപ്പോൾ റിയലെറ്ററി രംഗത്തും തൻറെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി സംഘടനകളുടെ സ്പോൺസർ ആകാനും അദ്ദേഹത്തിന് കഴിഞ്ഞു.ഒർലാൻഡോ സെയിന്റ് മേരീസ് കാത്തലിക് പള്ളി വാങ്ങാൻ മുഖ്യ പങ്കു വഹിച്ച അദ്ദേഹം പള്ളി വാങ്ങുന്നതിനുള്ള റിയലെറ്ററും പ്രധാന സ്പോണ്സർമാരിലൊരാളുമായിരുന്നു. 1999,2008 വർഷങ്ങളിൽ ഓർമയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യൻ ഇപ്പോൾ അതിന്റെ അഡ്വൈസറി കമ്മിറ്റി അംഗമാണ്.ലോങ്ങ് ഐലൻഡ് കാത്തലിക്ക് അസ്സോസിയേഷന്റെ 1993-1994വർഷത്തെ ഡയറക്ടർ ആയിരുന്നു.

ചാക്കോ കുര്യന്റെ ജീവിത വിജയം തന്നെ ഫൊക്കാനയുടെ 2018-2020 ഭരണ സമിതിയില്ലേക്കുള്ള ഓഡിറ്റർ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയുടെ 2018-2020 വർഷത്തെ ഭരണ സമിതിക്കു വലിയ മുതൽക്കൂട്ടാകുമെന്ന് പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന മാധവൻ ബി. നായർ, സെക്രെട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്, ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജൻ), എറിക് മാത്യു, നാഷണൽ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, റീജിയണൽ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടൻ നായർ (ന്യൂയോർക്ക്), രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), എൽദോ പോൾ (ന്യൂ ജേർസി- പെൻസിൽവാനിയ),ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), വിമൻസ് ഫോറം ചെയർപേഴ്‌സൺ ലൈസി അലക്സ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു, കോട്ടയം മുടക്കയത്തിനടുത്തു പെരുവന്താനം സ്വദേശിയാണ് ചാക്കൊ ജോൺ. ഭാര്യ:ഏലിക്കുട്ടി ചാക്കോ നേഴ്‌സിംഗ് രംഗത്ത് പ്രവർത്തിച്ച ശേഷം വിരമിച്ചു. ഡിസ്നി വേൾഡിൽ ഫിനാൻഷ്യൽ കൺസൾട്ടന്റ ആയിരുന്ന എലിസബത്ത് ചാക്കോ,കൈസർ യൂണിവേഴ്സിറ്റിയിൽ അസ്സിസ്റ്റന്റ് ഡീൻ ആയിരുന്ന ഡയാന ചാക്കോ എന്നിവർ മക്കളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.