You are Here : Home / USA News

റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന ഇടവക ധ്യാനം

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, March 09, 2018 03:07 hrs UTC

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ നോമ്പുകാല ഇടവക ധ്യാനം ഇന്ന് (വെള്ളി) ആരംഭിക്കും. പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്ററിലെ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലാണ് ത്രിദിന ധ്യാനം നയിക്കുന്നത്. മ്യൂസിക് മിനിസ്ട്രിആല്‍ബനിയില്‍ നിന്നുള്ള ഫ്രാന്‍സിസ് ഡേവിസിന്റെ (പ്രിന്‍സ്) നേത്രുത്വത്തില്‍. വെള്ളി: വൈകിട്ട് 5:30 മുതല്‍ 9 വരെ. വി. കുര്‍ബാനയോടെ തുടക്കം ശനി: രാവിലെ 9 മുതല്‍ 3:30 വരെ. വി. കുര്‍ബാനയും നൊവേനയും 9 മണിക്കു തുടങ്ങും ഞായര്‍: രാവിലെ 11 മുതല്‍ 5 വരെ. വി. കുര്‍ബാന 11 മണി മൂന്നു ദിവസവും ധ്യാനത്തിനു ഒരു മണിക്കൂര്‍ മുന്‍പായി മധ്യസ്ഥ പ്രാര്‍ഥനയും ആരാധനയും ഉണ്ടായിരിക്കും. പ്രീ കെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സി.സി.ഡി. വിദ്യാര്‍ഥികള്‍ക്ക് സോഷ്യല്‍ ഹാളിലും ക്ലാസ് റുമിലുമായി ധ്യാനം ഉണ്ടായിരിക്കും.

ശനി, ഞായര്‍ ദിനങ്ങളില്‍ ഒരു മണി മുതല്‍ കുമ്പസാരിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വിലാസം: 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു യോര്‍ക് 10952 വിവരങ്ങള്‍ക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് 845-490-9307

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.