You are Here : Home / USA News

ഡോ. കല ഷാഹി ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 12, 2018 11:45 hrs UTC

വാഷിംഗ്ടണ്‍ ഡി.സി: കലാരംഗത്തും സംഘടനാരംഗത്തും ഡോ. കലാ ഷാഹി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. അവര്‍ നേതൃത്വം കൊടുത്ത നൃത്തനാടകങ്ങള്‍ ഫൊക്കാനയുടെയും മറ്റും അരങ്ങിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു. ഈ മികവിന്റെ പിന്‍ബലവുമായി ഡോ. കല ഷാഹി ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്നു. വിവിധ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഡോ. കല ഷാഹി നേതൃത്വത്തിലേക്കു വരുന്നത് ഫൊക്കാനയ്ക്കു മുതല്‍ക്കൂട്ടാണെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് പ്രസ്താവിച്ചു. കണ്‍ വന്‍ഷനുകളിലെ കലാരംഗം ഡോ. കല ഷാഹിയുടെ മികച്ച പ്രകടനങ്ങള്‍ നാം കണ്ടതാണ്. അതുപോലെ കലാപരിപാടികളുടെ കോര്‍ഡിനേറ്ററായും ഡോ. കല നിറഞ്ഞു നിന്നു.

അവര്‍ക്ക് എല്ലാ വിധ വിജയശംസകളും നേരുന്നു. നര്‍ത്തകിയും നൃത്താവതാരകയൂം ഗായികയും അധ്യാപികയും ആണ് ബഹുമുഖ പ്രതിഭയായ ഡോ. കല ഷഹി. മൂന്നാം വയസില്‍ പിതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നു നൃത്താഭ്യസനം തുടങ്ങി. വിശ്രുത ഗുരുക്കന്മാരായ കലമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്‌നം പിള്ള തുടങ്ങിയവരില്‍ നിന്നായി മോഹിനിയാട്ടം, കഥക്ക്, ഭരതനാട്യം തൂടങ്ങിയവ അഭ്യസിച്ചു. തുടര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ ന്രുത്ത പര്യടനം നടത്തി. അമേരിക്കയിലെത്തി മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുമ്പോഴും കലയോടുള്ള താല്പര്യം കുറഞ്ഞില്ല. ഫൊക്കാനയുടെ ഫിലഡല്‍ഫിയ, ആല്‍ബനി കണ്വന്‍ഷനുകളുടെ എന്റര്‍ടെയിന്‍മന്റ് കോര്‍ഡിനേറ്ററായിരുന്നു.

കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ എന്റര്‍ടെയിന്‍മന്റ്‌ചെയര്‍, വിമന്‍സ് ഫോറം ചെയര്‍, കേരള കള്‍ച്ചറല്‍ സൊസെറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള ഹിന്ദു സൊസെറ്റി, ശ്രീനാരായണ മിഷന്‍ എന്നിവയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അവര്‍ ക്ലിനിക് സി.ആര്‍.എം.പി ഫാമിലി പ്രാക്ടീസ് സ്ഥപകയും സി.ഇ.ഒയും ആണ്. ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌റ്റ്രേഷനിലാനു ഡോക്ടറേറ്റ്. ഷേഡി ഗ്രൊവ് അഡ്വന്റിസ്റ്റ് , മെരിലാന്‍ഡ് അഡിക്ഷന്‍ സെന്റര്‍ എന്നിവിടെയും പ്രവര്‍ത്തിക്കുന്നു. പ്രസിഡന്റായി ലീല മാരേട്ട് വരുന്നത് സംഘടനക്കു കൂടുതല്‍ അംഗീകാരവും നേട്ടങ്ങളും ഉണ്ടാക്കുമെന്ന് ഡോ. കല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.