You are Here : Home / USA News

ടോമി കോക്കാട് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 12, 2018 11:53 hrs UTC

ടൊറന്റോ: 2019- 2020 ലേക്കുള്ള ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും ടൊമി കൊക്കാട് മത്‌സരിക്കുന്നു. കാനഡായില്‍ നിന്നും ഫൊക്കാനാ എക്‌സിക്യൂട്ടിവിലേക്കു മത്‌സരിക്കുന്ന ഏക സ്ഥാനാര്‍ത്ഥിയും ടോമിയാണ്. ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന പാനലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ടോമി കോക്കാട് പ്രസ്താവിച്ചു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ടൊറൊന്റോ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ പ്രസിഡന്റാണ് ടോമി. ടൊറൊന്റോ മലയാളി സമാജത്തിന്റെ സൂവര്‍ണ്ണ ജൂബിലി വര്‍ഷമാണ് ഇത്. 2016 ലെ ടൊറൊന്‍ോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയിരുന്ന ഇദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനം കണ്‍വന്‍ഷന്‍ ഒരു വന്‍വിജയമാക്കുന്നതിന് സഹായിച്ചു.

ഫൊക്കാനാ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017- 18 വര്‍ഷത്തെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായിരുന്നു. ടൊറൊന്റോയില്‍ ബിസിനസ് നടത്തുന്ന ടോമി, ചോയ്‌സ് ഹോം റിയില്‍ എസ്റ്റേറ്റ് കമ്പനി, കോക്കനട്ട് ഗ്രോവ് ഫുഡ്‌സ് (കേരളാ ഗ്രോസറി), ടെയ്സ്റ്റ് ഓഫ് മലയാളീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമായാണ്. നോര്‍ത്ത് അമേരിക്കന്‍ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ 1990 മുതല്‍ സജീവ സാനിധ്യമാണ് ടോമി. കാനാഡയിലെ അംഗസംഘടനകളുടെ പൂര്‍ഞ്ച പിണുണയും ടോമിയുടെ സ്ഥാനര്‍ത്ഥിത്വത്തിന് ഉണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.