You are Here : Home / USA News

ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ത്രിദിന ധ്യാനം വെള്ളിയാഴ്ച മുതല്‍

Text Size  

Story Dated: Tuesday, March 13, 2018 02:14 hrs UTC

ഓസ്റ്റിന്‍: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക ഇടവക ധ്യാനം ഈവര്‍ഷം മാര്‍ച്ച് 16 വെള്ളിയാഴ്ച മുതല്‍ 18 ഞായറാഴ്ച വരെ നടത്തുന്നതാണ്. അനുഗ്രഹീത ധ്യാന ഗുരുവും തപസ് ധ്യാനത്തിലുടെ പ്രശസ്തനുമായ പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലാണ് ത്രിദിന ധ്യാനം നയിക്കുന്നത്. ഷാലോം യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ യുവാക്കള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി പ്രത്യേക ധ്യാനം മൂന്നുദിവസവും ഉണ്ടായിരിക്കുന്നതാണ്. ഏഴു പേര്‍ അടങ്ങുന്ന സംഘമാണ് ഈ ധ്യാനം നയിക്കുന്നത്. ധ്യാനത്തിന്റെ വിജയകരമായ നടത്തിപ്പിലേക്ക് ഫാ. ഡൊമിനി പെരുനിലത്തിന്റേയും, ട്രസ്റ്റിമാരായഡോ. അനീഷ് ജോര്‍ജിന്റേയും, സണ്ണി തോമസിന്റേയും നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിച്ചുവരുന്നു. വളര്‍ച്ചയുടെ പാതയില്‍ അതിവേഗം മുന്നേറുന്ന ഈ ദേവാലയത്തിലെ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ നേടാന്‍ നിരവധി കുടുംബങ്ങള്‍ എത്തിച്ചേരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നോയല്‍ തോമസ് (512 897 5296).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.