You are Here : Home / USA News

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നില്ലയെന്ന് പന്തളം ബിജു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Tuesday, March 13, 2018 11:21 hrs UTC

ഫോമയുടെ വെസ്റ്റേണ്‍ റീജിയണിലെ സ്ഥാപക നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നില്ലയെന്ന് പന്തളം ബിജു തീരുമാനിച്ചു. നാളിതു വരെ കെട്ടുറപ്പോടു കൂടി പ്രവര്‍ത്തിക്കുകയും ഫോമയുടെ ഇലക്ഷന്‍ പ്രക്രിയയില്‍ റീജിയന്റെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്കിയുമാണ്‌ വെസ്റ്റേണ്‍ റിജീയന്റെ പ്രവര്‍ത്തനാങ്ങളെന്ന് ബിജു പറഞ്ഞു. എന്നാല്‍ അത്തരമൊരു കൂട്ടയ്മയില്‍ ആശയകുഴപ്പമൊഴുവാക്കുവാനും തന്റെ അടുത്ത സുഹൃത്തും ഫോമയുടെ ജനനം മുതല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനുമായ വിന്‍സ്ന്റ് ബോസിന്‌ അനുകൂലമായ സാഹചര്യമൊരുക്കുന്നതിനാണീ തീരുമാനം .സംഘടനയേല്‍പ്പിക്കുന്ന എത് ഉത്തരവാദിത്തവും അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ സ്വീകരിക്കും .കഴിഞ്ഞ ഒന്നര വര്‍ഷമായി ഇലക്ഷന്‍ രംഗത്തുള്ള തനിക്ക് ഫോമ പ്രവര്‍ത്തകരുമായി അടുത്തിടപെടാന്‍ കഴിഞ്ഞത് ഒരു നേട്ടമായി കരുതുന്നു. ഇനിയുമുള്ള തീരുമാനങ്ങള്‍ റീജിയന്റെ പ്രവര്‍ത്തകരുമായി അലോചിച്ച് കൈ കൊള്ളുന്നതായിരിക്കും.ഫോമാ ഭരമേല്പിച്ചിട്ടുള്ള എല്ലാ പദ്ധതികളും നാളിതുവരെ വളരെ ഭംഗിയായി പൂര്‍ത്തികരിക്കാന്‍ തനിക്കാവും വിധം പരിശ്രമിച്ചിട്ടുണ്ടന്നും, ഫോമായിലെ ഇതുവരെയുള്ള തന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ലോഭമായ സഹകരണമാണ് ഇതിലേക്കുള്ള പ്രേരണയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈലോ കമ്മറ്റി ചെയര്‍മാന്‍, ദേശീയ കമ്മറ്റിയംഗം, റീജിയണല്‍ വൈസ് പ്രസിഡന്റ്‌, പോളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, ലാസ് വേഗസ് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എന്നീ പദവികള്‍ ഇതിനോടകം അദ്ദേഹം വഹിച്ചിട്ടുണ്ട്‌. ഫോമായിലെ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ തന്നോടൊപ്പം ഉണ്ടാവണമേയെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു

റീജിയണല്‍ വൈസ് പ്രസിഡന്റ് പോള്‍ ജോണിന്റെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ ച്ചകള്‍ ക്ക് ഫലപ്രാപ്തി കണ്ടതിന്റെ സന്തോഷം മുതിര്‍ന്ന നേതാക്കള്‍ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.