You are Here : Home / USA News

ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏബ്രഹാം കളത്തില്‍ മത്സര രംഗത്ത്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 14, 2018 03:17 hrs UTC

2018- 20-ലെ ഫൊക്കാന ഭരണസമിതിയിലേക്ക് ഫ്‌ളോറിഡയില്‍ നിന്നുള്ള ഏബ്രഹാം കളത്തില്‍ മത്സര രംഗത്ത്. പതിനാലാം വയസ്സില്‍ ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി സെന്റര്‍ ബാലജനസഖ്യത്തിന്റെ സെക്രട്ടറിയായി പൊതുപ്രവര്‍ത്തന രംഗത്തേക്ക്. വൈ.എം.സി.എ സെക്രട്ടറി, ഇരുപത്തിരണ്ടാം വയസ്സില്‍ മാര്‍ത്തോമാ സഭയുടെ മണ്ഡലം പ്രതിനിധി. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെ ഒരു ഗ്രാമത്തിന്റെ അന്തരംഗങ്ങളില്‍ ഇറങ്ങിച്ചെല്ലാന്‍ 90-കളില്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിലപാടുകളിലെ ദൃഢതയും, അഭിപ്രായങ്ങളിലെ ആര്‍ജ്ജവവും, തീരുമാനങ്ങളിലെ ഉറപ്പും, വ്യക്തിബന്ധങ്ങളിലെ ഊഷ്മളതയും അദ്ദേഹത്തിന്റെ ചില പ്രത്യേകതകളായി. കഴിഞ്ഞ 20 വര്‍ഷമായി ഫ്‌ളോറിഡയിലെ പാംബീച്ചില്‍ കുടുംബമായി കഴിയുന്നു.

 

അമേരിക്കയില്‍ വിവിധ ആത്മീയ- പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി തുടരുന്നു. പാംബീച്ച് മലയാളി അസോസിയേഷന്‍, നവകേരള കൈരളി ആര്‍ട്‌സ് ക്ലബ് എന്നീ മലയാളി സംഘടനകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിറസാന്നിധ്യമായി പല വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. സെന്റ് ലൂക്ക് മാര്‍ത്തോമാ ചര്‍ച്ച് സെക്രട്ടറി, കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍, ചര്‍ച്ച് ട്രസ്റ്റിമാരില്‍ ഒരാളാണ് . രണ്ടു മാസം മുമ്പ്, അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പാംബീച്ച് കൗണ്ടിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഈ മാസം അവസാനത്തോടെ ഇരുപത്തൊന്നാം ഡിസ്ട്രിക്ട് -റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥിയുടെ അസി. ഇലക്ഷന്‍ കാമ്പയിന്‍ മാനേജരായി ചുമതലയേല്‍ക്കുകയാണ്. പാംബീച്ച് കൗണ്ടിയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവില്‍ എത്തുന്ന ആദ്യ മലയാളിയാണ് കളത്തില്‍. മികച്ച സംഘാടകനായ കളത്തില്‍ വര്‍ഗീസ് "അല' (ആര്‍ട്‌സ് ലവേഴ്‌സ് ഓഫ് അമേരിക്ക) എന്ന സംഘടനയുടെ ഫ്‌ളോറിഡ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തില്‍ 9 അംഗ നാഷണല്‍ എക്‌സിക്യൂട്ടീവില്‍ ജോയിന്റ് ട്രഷററായി പ്രവര്‍ത്തിക്കുന്ന കളത്തില്‍, അടുത്ത തെരഞ്ഞെടുപ്പില്‍ ആരുടെ നേതൃത്വം അംഗീകരിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം. ദൃഢമായി പറയുന്നത് ലീല മാരേട്ട് നേതൃത്വം നല്കുന്ന പാനല്‍ . പ്രബുദ്ധതയും പ്രതിബദ്ധതയും നേതൃപാടവവും ഉള്ള ലീല മാരേട്ടിനു ജീര്‍ണ്ണിച്ച ചില പ്രവര്‍ത്തന മേഖലകള്‍ ഉടച്ചുവാര്‍ക്കുവാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നു. അനേക വര്‍ഷങ്ങളായി ലീല മാരേട്ട് അതു തെളിയിക്കുകയുണ്ടായി. തന്റെ വ്യക്തിജീവിതത്തിന്റെ വിശുദ്ധിയുടെ തെളിവായി ലീല മാരേട്ടിന്റെ നേതൃത്വത്തിലുള്ള പാനലിന്റെ വിജയം പ്രസ്ഥാനത്തിന്റേയും കാലഘട്ടത്തിന്റേയും ആവശ്യമായി- ഒരു മാറ്റത്തിന്റെ മാറ്റൊലിയായി ആവിര്‍ഭവിക്കട്ടെ എന്നു ആശംസിച്ചുകൊണ്ടും, ആയതിലേക്ക് എല്ലാ പ്രവര്‍ത്തകരുടേയും സഹകരണവും -വോട്ടും അഭ്യര്‍ത്ഥിക്കുന്നതായി കളത്തില്‍ വര്‍ഗിസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ അമ്പാട്ട് (561 827 5896).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.