You are Here : Home / USA News

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ക്രൈസ്തവ സാഹിത്യ പുരസ്കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, March 14, 2018 03:19 hrs UTC

ന്യുയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്തമേരിക്ക രജത ജൂബിലി സമ്മേളനത്തിനോടനുബദ്ധിച്ച്, നോര്‍ത്തമേരിക്കയിലുള്ള എല്ലാ മലയാളി പെന്തക്കോസ്ത് പ്രാദേശിക സഭകളിലെ പുതിയ എഴുത്തുകാരുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രചയിതാക്കളില്‍ നിന്നും കഥാരചന, കവിത, ഉപന്യാസം, ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ തുടങ്ങി സത്യവേദപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളെ ആസ്പദമാക്കി െ്രെകസ്തവ സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു. പ്രായഭേദമെന്യ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. വിവിധ പ്രായ ഗ്രൂപ്പുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ജൂലൈ മാസം 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ പി.സി.എന്‍.എ കെ സമ്മേളനത്തിനോടനുബദ്ധിച്ച് നടത്തപ്പെടുന്ന കെ.പി.ഡബ്ല്യു.എഫ് രജതജൂബിലി സമ്മേളനത്തില്‍ വെച്ച് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം അനുസരിച്ച് പ്രാഥമിക റൗണ്ടുകള്‍ പൂര്‍ത്തികരിച്ചതിനു ശേഷം ഫൈനല്‍ മത്സരം നടത്തും. വിജയികളാകുന്നവരുടെ സാഹിത്യസൃഷ്ടികള്‍ പ്രമുഖ െ്രെകസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. രചനകള്‍ മെയ് 1 നു മുമ്പായി താഴെ കാണുന്ന വിലാസത്തില്‍ സഭാ ശുശ്രൂഷകന്റെ പേരും ഫോണ്‍ നമ്പരും സഹിതം സെക്രട്ടറിയുടെ വിലാസത്തില്‍ അയച്ചുതരേണ്ടതാണെന്ന് പ്രസിഡന്‍റ് റോയി മേപ്രാല്‍ അറിയിച്ചു.

നിബു വെള്ളവന്താനം (നാഷണല്‍ സെക്രട്ടറി)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.