You are Here : Home / USA News

മാര്‍ത്തോമ്മ റീജിയണല്‍ കോണ്‍ഫ്രറന്‍സ് ഡാലസില്‍ വേറിട്ട അനുഭവമായി

Text Size  

Story Dated: Tuesday, March 20, 2018 12:10 hrs UTC

ഷാജി രാമപുരം

ഡാലസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണില്‍പ്പെട്ട ഇടവക മിഷന്‍, സേവികാസംഘം, യുവജനസഖ്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാര്‍ച്ച് 16, 17(വെള്ളി, ശനി) തീയതികളില്‍ ഡാലസിലുള്ള പ്ലേനോ സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകയില്‍ വെച്ച് നടത്തപ്പെട്ട റീജിയണല്‍ കോണ്‍ഫ്രറന്‍സ് വേറിട്ട അനുഭവമായി. ഹ്യൂസ്റ്റണ്‍, ഡാലസ്, ഒക്ലഹോമ, ഓസ്റ്റിന്‍, കൊളറാഡോ, ലബക്ക് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം അഞ്ഞൂറില്‍പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമൃദ്ധിയായ ജീവന്‍ എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. മാര്‍ത്തോമ്മ സഭയുടെ മുന്‍ സഭാ സെക്രട്ടറിയും, സീനിയര്‍ വികാരി ജനറാളും ആയ വെരി.റവ.ഡോ.ചെറിയാന്‍ തോമസ് മുഖ്യാത്ഥിതി ആയിരുന്നു. റവ.പി.സി.സജി, റവ.മാത്യൂസ് ഫിലിപ്പ്, റവ.വിജു വര്‍ഗീസ്, റവ.ഷൈജു.പി.ജോണ്‍, റവ.ജോണ്‍സണ്‍ ടി. ഉണ്ണിത്താന്‍, റവ.അലക്‌സ് കെ.ചാക്കോ, റവ.എബ്രഹാം വര്‍ഗീസ്, റവ.സോനു എസ്. വര്‍ഗീസ്, റവ.തോമസ് കുര്യന്‍ എന്നീ വൈദീകരുടെ സാന്നിധ്യവും സമ്മേളനത്തിന് നിറപ്പകിട്ടേകി.

റവ.അലക്‌സ് കെ. ചാക്കോയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച യോഗം ഭദ്രാസന ട്രഷറാര്‍ പ്രൊഫ.ഫിലിപ്പ് തോമസ് സിപി.എ, ഇടവക മിഷന്‍ ഭദ്രാസന സെക്രട്ടറി റെജി വര്‍ഗീസ്, സേവികാസംഘം ഭദ്രാസന സെക്രട്ടറി ജോളി ബാബു, യുവജനസഖ്യം ഭദ്രാസന സെക്രട്ടറി അജു മാത്യു, ഇടവക മിഷന്‍, യുവജനസഖ്യം എന്നിവയുടെ റീജിയണല്‍ സെക്രട്ടറിമാരായ സാം അലക്‌സ്, ബിജി ജോബി, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഓടിയാത്ത കമ്പിലെ പൊട്ടാത്ത വള്ളിപ്പോലുള്ള ബന്ധം ആയിരിക്കണം മനുഷ്യനും ദൈവവും ആയിട്ട് ഉണ്ടാകേണ്ടത്. എങ്കിലെ നിത്യജീവന്റെ അവകാശം ലഭിക്കുവാന്‍ സാധിക്കൂ എന്ന് ഉല്‍ഘാടനദിവസം റവ.ഡോ.ചെറിയാന്‍ തോമസ് ഉദ്‌ബോധിപ്പിച്ചു. രണ്ടാം ദിവസം ശ്രീമതി. ആശാ മേരി മാത്യു തന്റെ പ്രസംഗത്തില്‍ ലോകചിന്തയില്‍ മനുഷ്യന്‍ ആയിരിക്കുമ്പോള്‍ അവന്‍ ആകുലതകളില്‍ അകപ്പെട്ടുപ്പോകാന്‍ ഏറെ സാധ്യത ഉണ്ട്. ആയതിനാല്‍ അതില്‍ നിന്ന് മോചനം നേടുവാന്‍ ദൈവിക ചിന്ത ഏറെ അനിവാര്യം ആണെന്ന് ഓര്‍മ്മപ്പെടുത്തി. ഡോ.വി.ടി. സാമുവലിന്റെ നേതൃത്വത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചകളും കോണ്‍ഫ്രറന്‍സിന്റെ മറ്റൊരു പ്രത്യേകത ആയിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് റീജണില്‍ നിന്നും ഇന്ത്യയിലെ വിവിധ ഇടവകകളിലേക്ക് മടങ്ങിപ്പോകുന്ന വൈദീകരായ റവ.പി.സി.സജി, റവ.ജോണ്‍സണ്‍ ടി. ഉണ്ണിത്താന്‍, റവ.മാത്യൂസ് ഫിലിപ്പ്, റവ.ഷൈജു പി. ജോണ്‍, റവ.തോമസ് കുര്യന്‍, റവ.മാത്യു സാമുവേല്‍, റവ.അലക്‌സ് കെ. ചാക്കോ എന്നിവര്‍ക്ക് സമുചിതമായ യാത്രയയപ്പ് നല്‍കി. കോണ്‍ഫ്രറന്‍സ് ജനറല്‍ കണ്‍വീനര്‍ മാത്യു പി. എബ്രഹാം സ്വാഗതവും, സാക് സുനില്‍ സഖറിയാ കൃതജ്ഞതയും രേഖപ്പെടുത്തി. സെഹിയോന്‍ ഇടവകയുടെ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ഫിലിപ്പ് മാത്യു പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.